രാത്രികാല യാത്രികരില്‍ നിന്നും മാരകായുധങ്ങള്‍ കാട്ടി പണവും സ്വര്‍ണവും വാഹനവുമടക്കം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീതിനെ തിരുവല്ലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

രാത്രികാല യാത്രികരില്‍ നിന്നും മാരകായുധങ്ങള്‍ കാട്ടി പണവും സ്വര്‍ണവും വാഹനവുമടക്കം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീതിനെ തിരുവല്ലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാവുംഭാഗം അമ്പിളി ജങ്ഷന്‍, ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം, കുറ്റപ്പുഴ എന്നിവിടങ്ങളില്‍ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
തിരുവനന്തപുരം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന എടത്വ സ്വദേശി വിനീതിനെ കസ്റ്റഡിയില്‍ വാങ്ങിയ തിരുവല്ല പൊലീസ് വെള്ളിയാഴ്ച രാവിലെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
ഡിസംബര്‍ 17ന് പുലര്‍ച്ച 3.30നും 4.15നുമാണ് വിനീത് മതില്‍ഭാഗത്തും അമ്ബിളി ജങ്ഷന് സമീപത്തുമായി ആദ്യ ആക്രമണങ്ങള്‍ നടത്തിയത്. പ്രഭാത സവാരിക്കാരായ റിട്ട. എസ്.ഐ രാജന്‍, പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പ് എന്നിവരാണ് വിനീതിന്റെ ആക്രമണത്തിന് ഇരയായത്. കൊല്ലം പാരിപ്പള്ളിയില്‍നിന്നും മോഷ്ടിച്ച മാരുതി ഒമ്‌നി വാനില്‍ കാമുകി ഷിന്‍സിക്കൊപ്പം എത്തിയ വിനീത് രാജനെയും മുരളീധരക്കുറുപ്പിനെയും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാല തട്ടാന്‍ ശ്രമിക്കുകയായിരുന്നു.
രണ്ട് സംഭവങ്ങളിലും നാട്ടുകാരുടെ പിടിയില്‍നിന്ന് വിനീതും കാമുകിയും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha























