യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍

യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ കസ്റ്റംസ് വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അപേക്ഷ നൽകിയത് . ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയില്‍നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടുന്നത് എന്ന കാര്യം ശ്രദ്ധേയം. .
ഈന്തപ്പഴ ഇറക്കുമതി വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റേറ്റ് അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ എ പി രാജീവന്റെ അപേക്ഷയില്‍ ആറു ചോദ്യങ്ങളാണുള്ളത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളില്‍ നിയമവ്യവഹാരം ആരംഭിച്ചു എന്നാണ് ഒരു ചോദ്യം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് പ്രകാരം എക്സെംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ഇതിന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തെല്ലാം നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളതെന്നും അപേക്ഷയില്‍ ആരായുന്നു.
https://www.facebook.com/Malayalivartha























