Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

'കോവിഡ് ബാധിച്ച വ്യക്തിയുടെ കുഞ്ഞമ്മേടെ മോന്റെ കൂട്ടുകാരൻ സഞ്ചരിച്ച വണ്ടി അപ്പുറത്തെ പഞ്ചായത്തിൽ കൂടി പോയെന്നറിഞ്ഞാൽ രണ്ടാഴ്ച മുറ്റത്തേക്കിറങ്ങുമായിരുന്നില്ല മലയാളി. ഫ്ലാഷ് ബാക്ക് അവസാനിപ്പിച്ചു തിരികെ വരാം വാർത്തമാനത്തിലേക്ക്‌...' മലയാളിയുടെ കോവിഡ് പേടിയൊക്കെ പോയി, വൈറലായി കുറിപ്പ്

30 JANUARY 2021 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് സന്ദർശിക്കും

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

മലയാളിയുടെ കോവിഡ് പേടിയൊക്കെ എപ്പോഴേ പോയിരിക്കുന്നു. എന്നാൽ ഇപ്പോള്‍ കോവിഡ് വന്നാലെന്ത് വന്നില്ലെങ്കില്‍ എന്ത് എന്ന മനോഭാവത്തിലാണ് പലരുടേയും പ്രവര്‍ത്തികള്‍ കാണുമ്പോൾ തോന്നാറുള്ളത്. ഇതിനിടയിലും കോവിഡിനെ ഭയപ്പാടോടെ കാണുന്ന ഒരു വിഭാഗമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ജസ്‌ന പ്രവീണ്‍ യുവതി. കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്ന മലയാളികളുടെ തോന്നലിനെ വിമർശിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കോവിഡ് കേരളത്തിലേക്ക് വന്ന കാലത്തേക്കൊന്നു തിരിഞ്ഞു നോക്കണം. ഇറ്റലിയിൽ നിന്നെത്തിയ ആ കുടുംബത്തെ ഓർക്കുന്നില്ലേ? അവരോടുള്ള വിദ്വേഷത്താൽ വികാരം കൊള്ളാത്ത മലയാളിയുണ്ടായിരുന്നോ അന്ന്?കൊറോണ പോയ വഴി കണ്ടുപിടിക്കാൻ റൂട്ട് മാപ്പിട്ട് ഗവണ്മെന്റും പത്രക്കാരും മത്സരിച്ച ദിനങ്ങൾ. പോയ വഴി കൊറോണ അന്തപ്പൻ ചേട്ടന്റെ ചായപ്പീടികയിൽ കേറി സവാള വട കഴിച്ചിട്ടുണ്ടെന്നും കെ എസ് ആർ ടി സി സ്റ്റാൻഡിലെ പൊതു ശൗച്യാലയത്തിൽ മൂത്രമൊഴിച്ചിട്ടുണ്ടെന്നും തുടങ്ങി സകല ഡീറ്റൈൽസും അപ്പപ്പോൾ അറിയാമായിരുന്നു നമുക്കെല്ലാം.

കോവിഡ് ബാധിച്ച വ്യക്തിയുടെ കുഞ്ഞമ്മേടെ മോന്റെ കൂട്ടുകാരൻ സഞ്ചരിച്ച വണ്ടി അപ്പുറത്തെ പഞ്ചായത്തിൽ കൂടി പോയെന്നറിഞ്ഞാൽ രണ്ടാഴ്ച മുറ്റത്തേക്കിറങ്ങുമായിരുന്നില്ല മലയാളി.ഫ്ലാഷ് ബാക്ക് അവസാനിപ്പിച്ചു തിരികെ വരാം വാർത്തമാനത്തിലേക്ക്‌. കേരള ആരോഗ്യരംഗത്തിന്റെ മേന്മയെക്കുറിച്ച്, ഗവണ്മെന്റിന്റെ നയങ്ങളെക്കുറിച്ച്, മലയാളിയുടെ സാക്ഷരതയെക്കുറിച്ച്, പ്രബുദ്ധതയെക്കുറിച്ച് എഴുതിയിരുന്നു ഞാനും പലവട്ടം. കുറച്ചു മാസങ്ങളായി വായടഞ്ഞിരിക്കുകയാണ്.

തീയേറ്ററുകൾ തുറന്നു, കോളേജുകളും സ്കൂളുകളും തുറന്നു, ബെവറേജ് ഷോപ്പുകൾ തുറന്നു. ജനം സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങി. മൂന്നാറിൽ വിനോദസഞ്ചരികളുടെ തിരക്ക്! സിനിമ കാണാൻ മാസ്ക് പോലും വെക്കാതെ ജനസമുദ്രം! സാമൂഹിക അകലം പാലിച്ചുള്ള ബെഞ്ചുകളിൽ ഇരുന്നു പഠിച്ചിട്ടു തോളത്തു കൈയിട്ടു കൂട്ടുകൂടി ഇറങ്ങിപ്പോകുന്ന വിദ്യാർത്ഥികൾ! സാധാരണ പോലെ പങ്കുവെയ്ക്കലുകൾ മുടക്കാത്ത അവരുടെ സൗഹൃദ കൂട്ടായ്മകൾ! വിവാഹ സൽകാരങ്ങൾ! രാഷ്ട്രീയ ഒത്തുചേരലുകൾ! ധർണകൾ! കൊറോണ പോയ വഴി ഇനി മഷിയിട്ടു നോക്കിയാൽ പിടി കിട്ടില്ല.. കാരണം പോകാത്തോരിടം ബാക്കിയില്ലല്ലോ.

സാമൂഹിക അകലവും മാസ്ക് ധരിക്കലുമൊക്കെ ഫ്ലക്സുകളിലും പോസ്റ്ററുകളിലും മാത്രം കാണുന്നൊരു പ്രഹസനമായി മാറി. "കോവിഡ് വന്നാൽ ഒട്ടും പേടിക്കാനില്ല, വെറും ജലദോഷപ്പനി പോലുള്ളു" എന്നാണ് എവിടെ നിന്നും കേൾക്കാനുള്ളു. അങ്ങനെ ഒരു ജലദോഷപ്പനിക്ക് മുൻപിലാണോ സമസ്ത ലോകവും വിറച്ചു നിന്നത് എന്ന് ചോദിച്ചാൽ ഞാൻ വിഡ്ഢിയാകുമോ?കോവിഡ് വരുന്നതിൽ പ്രശ്നമില്ലാത്തവർ അത് വാങ്ങി കക്ഷത്തിൽ വെച്ചോളൂ. പക്ഷെ, അങ്ങേയറ്റം ഭയപ്പെടുന്നൊരു ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഞങ്ങളെപ്പോലെ! കൈകുഞ്ഞുങ്ങൾ ഉള്ളവർ. വൃദ്ധ മാതാപിതാക്കൾ ഉള്ളവർ. ഗർഭിണികൾ. രോഗികൾ..ഞങ്ങൾക്ക് വരാതിരിക്കാനുള്ള എല്ലാ കരുതലും ചെയ്യുന്നുണ്ട്. പക്ഷെ ഇങ്ങു കൊണ്ടുവന്നു തന്നെ തീരൂ എന്ന് ചിന്തിക്കുന്ന ചില ഗവണ്മെന്റ് തീരുമാനങ്ങളോടും, ചില വ്യക്തികളോടും ഒക്കെ വല്ലാത്ത അമർഷം തോന്നുന്നു.

2 മാസ്ക് ധരിച്ചു, 2 ലയർ ഗ്ലൗവ്സ് ധരിച്ചു ഒരു കുപ്പി സാനിറ്റയ്സറുമായി പുറത്തിറങ്ങുന്ന എന്റെ കുടുംബനാഥൻ പലപ്പോഴും ആസ്വസ്ഥനായാണ് തിരികെ വരാറുള്ളത്. പലയിടങ്ങളിൽ നിന്ന് പല വാഹനങ്ങളിൽ സഞ്ചരിച്ചു പലരോടും കൂട്ട് കൂടി വരുന്ന വിദ്യാർത്ഥികൾക്കിടയിൽ ചെന്ന് നിൽക്കുമ്പോൾ വീട്ടിലെ ഏക ആശ്രയം ഈ നിൽക്കുന്ന മനുഷ്യനാണെന്നു എത്രപേർ ചിന്തിക്കുന്നുണ്ടാകും? അതിന്റെ ആവശ്യമെന്ത് അവർക്ക്‌?ഞങ്ങൾ സൂക്ഷിക്കാഞ്ഞിട്ടല്ല സർക്കാരെ ഇപ്പോൾ കോവിഡ് രോഗികൾ ഏറുന്നത്.. കുറെയധികം നിങ്ങൾ ശ്രദ്ധിക്കാഞ്ഞിട്ടാണ്. കണ്ണടച്ചിട്ടാണ്... അലക്ഷ്യജീവിതം നയിക്കുന്നവർ വാഹകരായി അല്ലാത്തവരിലേക്ക് എത്തിക്കുകയാണീ രോഗം. ആരാണ് ഞങ്ങളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത്?

സ്കൂളിലും കോളേജിലും വരുന്ന കുട്ടികൾ ക്യാമ്പസ്‌ വിട്ടിറങ്ങിയാൽ ഉത്തരവാദിത്തോടെ സ്വയം സൂക്ഷിക്കുന്നുണ്ടെന്നു നിങ്ങൾക്കുറപ്പുണ്ടോ? സിനിമ കോട്ടകൾക്ക് മുന്പിലെ കൊറോണ മൊത്ത വ്യാപാരം നിങ്ങൾ കാണുന്നില്ലേ? സമരങ്ങളും ധർണകളും സൽക്കാരങ്ങളും ആഘോഷങ്ങളും കാണുന്നില്ലേ?

കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടിയാണോ ഇപ്പോഴത്തെ തീരുമാനങ്ങൾ? ഇതിനാണോ മികച്ച ആരോഗ്യമേഖലക്കുള്ള പുരസ്കാരങ്ങൾ വാരിക്കൂട്ടിയപ്പോൾ ഞങ്ങൾ കൈയടിച്ചത്? ഞങ്ങൾ സൂക്ഷിച്ചാൽ മാത്രം വരാതിരിക്കുന്ന ഒന്നാണോ ഈ വിപത്ത്? ഉത്തരം പറയാനുള്ള ബാധ്യത നിങ്ങൾക്കില്ലേ?(ഒരൊറ്റ രാഷ്ട്രീയക്കാർ ഈ പരിസരത്തു വന്നു അലമ്പുണ്ടാക്കരുത്. ഇതൊരു രാഷ്ട്രീയ പോസ്റ്റ്‌ അല്ല. ആശങ്ക പോസ്റ്റ്‌ മാത്രമാണ്).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 minutes ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (21 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (31 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (38 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (52 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (6 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (7 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

Malayali Vartha Recommends