വീട്ടിലെ ഗ്യാസ് സ്റ്റൗവില്‍ നിന്നും വസ്ത്രത്തില്‍ തീപടർന്നു പിടിച്ചു; ചികിത്സയിലിരിക്കെ പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

കോടഞ്ചേരി കണ്ണോത്ത് പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. പടപ്പനാനിക്കല്‍ സെബാസ്റ്റ്യന്‍റെ മകള്‍ ഡെല്‍ന മരിയ സെബാസ്റ്റ്യന്‍ (13) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് . ഇന്നലെ ഉച്ചക്ക് ഒന്നരക്ക് വീട്ടിലെ ഗ്യാസ് സ്റ്റൗവില്‍ നിന്നും വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കുട്ടി. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് മരണം സംഭവിച്ചിരിക്കുന്നത്.
ഏക മകളാണ്. മാതാവ് മിനി ഇസ്രായേലില്‍ ജോലി ചെയ്യുകയാണ് . കോടഞ്ചേരി സെന്‍്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിയ.സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍.
https://www.facebook.com/Malayalivartha
























