വി.എസ്. അച്ചുതാനന്ദന്‍ ഭരണ പരിഷ്കാര കമീഷന്‍ അധ്യക്ഷസ്ഥാനം രാജി വെച്ചു; രാജി അനാരോഗ്യം മൂലമെന്ന് വിശദീകരണം; നാലര വര്‍ഷത്തിനിടെ കമീഷന്‍ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചത് 11 റിപ്പോര്‍ട്ടുകൾ

വി.എസ്. അച്ചുതാനന്ദന്‍ ഭരണ പരിഷ്കാര കമീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് രാജി വെച്ചു. അനാരോഗ്യം മൂലമാണ് രാജി. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ യോഗങ്ങള്‍ നടത്താനോ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ വി.എസിന് സാധിക്കുന്നില്ല.
നാലര വര്‍ഷത്തിനിടക്ക് ഇതുവരെ 11 റിപ്പോര്‍ട്ടുകളാണ് കമീഷന്‍ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചത്. രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി തയാറായിട്ടുണ്ടെന്നും പ്രിന്‍റിങ് ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ അവയും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും വി.എസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഭരണ പരിഷ്കാര കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍നടപടികളാണ് കമീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്നും അതുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി വി.എസ് കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
https://www.facebook.com/Malayalivartha
























