കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 35 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 35 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച് 716 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. കഴിഞ്ഞ രാത്രി ദുബായിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി അബൂബക്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത് .
https://www.facebook.com/Malayalivartha
























