Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ചാണ്ടിയെങ്ങാനും വരുമോ... എത്ര തെരഞ്ഞെടുപ്പുകളില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചതാണ്; കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും പരസ്പരം സഹായിച്ച് കുമ്മനത്തെ കെട്ടുകെട്ടിച്ച പാരമ്പര്യമുള്ള തലസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയെ എഴുന്നള്ളിക്കുമോ; ആകാംക്ഷയോടെ പാവങ്ങളുടെ ഗുജറാത്ത്

31 JANUARY 2021 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് സന്ദർശിക്കും

പാവങ്ങളുടെ ഗുജറാത്താണ് തിരുവനന്തപുരത്തെ നേമം. ഒരിക്കല്‍ ഒരു രാജഗോപാലിനെ ജയിപ്പിച്ചെന്നു കരുതി എപ്പോഴും ജനം അങ്ങനെ ചിന്തിക്കണമെന്നില്ല. തോറ്റ് തോറ്റ് ഒരു ഗതിയും പരഗതിയും ഇല്ലാതെ അലഞ്ഞ രാജഗോപാലിന് തലസ്ഥാന നിവാസികള്‍ നല്‍കിയ സമ്മാനമാണ് പാവങ്ങളുടെ ഗുജറാത്തായ നേമം.

 

ആ നേമം ഇത്തവണ നല്‍കിയത് രാജഗോപാലിനെ പോലെ തോറ്റ് തോറ്റ് നിന്ന കുമ്മനം രാജശേഖരനാണ്. ജയിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പല അവസരങ്ങളുണ്ടായിട്ടും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും പരസ്പരം സഹായിച്ച് കുമ്മനത്തെ കെട്ടുകെട്ടിച്ചിരുന്നു.

 

ഇപ്പം ഉമ്മന്‍ചാണ്ടിയെ രക്തസാക്ഷിയാക്കാനുള്ള കോണ്‍ഗ്രസുകാരുടെ ശ്രമം ചങ്കില്‍ കൊള്ളുന്നത് കുമ്മനത്തിന് തന്നെയാണ്. പാവങ്ങളുടെ ഗുജറാത്ത് കൈയ്യേറാന്‍ ഉമ്മന്‍ചണ്ടി എങ്ങാനും വരുമോ എന്നാണ് സകലരും ചോദിക്കുന്നത്.

 


അതേസമയം ഉമ്മന്‍ചാണ്ടിക്ക് പാവങ്ങളുടെ ഗുജറാത്തില്‍ കയറി കളിക്കാന്‍ അത്ര ധൈര്യം പോര. നമ്മള് പുതുപ്പള്ളിയില്‍ ശേഷിച്ച കാലം തങ്ങിക്കോളാം എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ സ്റ്റൈല്‍. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി. ഇത്തവണ പുതുപ്പള്ളി സീറ്റ് ഒഴിവാക്കി തലസ്ഥാന ജില്ലയില്‍നിന്നു നിയമസഭയിലേക്ക് മത്സരിക്കുമെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 


കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുംമുമ്പേ തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം അടിയന്തരമായി അവസാനിപ്പിക്കണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെ.പി.സി.സി. നേതൃത്വവുമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ തലസ്ഥാനത്ത് നിന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കമെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എവിടെയെങ്കിലും മത്സരിപ്പിക്കുമെന്നും പ്രചാരണമുണ്ടായി. പകരം അദ്ദേഹം 50 വര്‍ഷമായി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനാണു നീക്കമെന്നും വാര്‍ത്തവന്നു. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി നിഷേധക്കുറിപ്പ് പുറത്തിറക്കിയത്.

 


ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെയാകും മത്സരിക്കുകയെന്നു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമത്തെ വെല്ലുവിളി ഏറ്റെടുക്കണമെന്നു നേരത്തെ ചര്‍ച്ച ഉണ്ടായിരുന്നതാണ്. പക്ഷേ, അതു പാര്‍ട്ടിക്ക് പുറത്തായിരുന്നു. നേമത്തെ സ്ഥാനാര്‍ഥി വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി പ്രാപ്തനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.


പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുകയാണെങ്കില്‍ തെക്കന്‍ കേരളത്തില്‍ വന്‍ചലനം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനെ നിറുത്തി സീറ്റ് ഭദ്രമാക്കാനും കോണ്‍ഗ്രസില്‍ ആലോചന പുരോഗമിക്കവെയാണ്, അതെല്ലാം തള്ളി ഉമ്മന്‍ചാണ്ടി തന്നെ രംഗത്തുവന്നത്.

ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നതിലൂടെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാമെന്നും, ബിജെപിയുടെ കുതിപ്പ് തടയാന്‍ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. അതേസമയം, എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി ജയിക്കുമെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

 

ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനാണ് മുല്ലപ്പള്ളിക്ക് താല്‍പര്യമെന്നാണ് അറിയുന്നത്. എന്തായാലും ഉമ്മന്‍ചാണ്ടി വരരുതേ എന്നായിരിക്കും കുമ്മനം ആഗ്രഹിക്കുന്നത്. ഇനിയെങ്ങാനും വന്നാല്‍ രക്തസാക്ഷി ഉമ്മന്‍ചാണ്ടി എന്ന പേരും വരും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (6 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (30 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (39 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (52 minutes ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (1 hour ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (1 hour ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (2 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (7 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends