Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌

09 JULY 2026 08:46 AM IST
മലയാളി വാര്‍ത്ത

സങ്കടക്കാഴ്ചയായി... പത്തനംതിട്ട കടമ്മനിട്ട കല്ലേലിയിൽ വയോധികന്റെ ദാരുണാന്ത്യത്തിന്‌ ഇടവരുത്തിയത്‌ നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ച പിഴവുകാരണം. മാത്തുക്കുട്ടിയുടെ മക്കളും മരുമക്കളും വിദേശത്താണ്‌. കല്ലേലിക്കുസമീപത്ത്‌ മെയിൻ റോഡിൽനിന്ന്‌ ഉയരത്തിലാണ്‌ വീട്‌ നിൽക്കുന്നത്‌. താഴെ റോഡിനോടുചേർന്ന്‌ കാർപോർച്ചുണ്ട്‌. ഇതിനുള്ളിലൂടെ സ്‌ക്വയർ പൈപ്പുകളിൽ മുകളിലേക്ക്‌ നിർമിച്ച ഒരു സംവിധാനമാണ്‌ ‘ലിഫ്‌റ്റ്‌’. വൈദ്യുതിയിലാണ്‌ ഇത്‌ പ്രവർത്തിക്കുന്നത്‌. ഇത്‌ വീട്ടുമുറ്റത്ത്‌ എത്തി നിൽക്കും.

ശാരീരിക ബുദ്ധിമുട്ടുകളുള്ള മാതാപിതാക്കൾക്ക്‌ പടവുകൾ കയറിയിറങ്ങാനുള്ള പ്രയാസമൊഴിവാക്കാനായി രണ്ടുവർഷം മുന്പ്‌ സ്ഥാപിച്ചതാണ്‌ ലിഫ്‌റ്റ്‌. സാധനങ്ങളും സുഗമമായി എത്തിക്കാൻ കഴിയും. ഇന്നലെ രാവിലെ പുറത്തുപോയി മടങ്ങിവന്ന മാത്തുക്കുട്ടി കാർപോർച്ചിൽ നിന്ന്‌ ലിഫ്‌റ്റിൽ കയറി മുകളിലേക്ക്‌ പോയതാണ്‌. ഇതിനിടെ തല പുറത്തേക്കിട്ട്‌ താഴേക്ക്‌ നോക്കിയതാകാം. പുറത്തെ സ്‌ക്വയർ പൈപ്പിനും ലിഫ്‌റ്റിന്റെ പൈപ്പിനുമിടിയിൽ തല കുടുങ്ങുകയായിരുന്നു.

ഭാര്യ സൂസമ്മ വന്ന് നോക്കിയപ്പോഴാണ്‌ സംഭവമറിയുന്നത്‌. വെട്ടുകത്തി ഉപയോഗിച്ച് ലിഫ്‌റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട്‌ അഗ്നിരക്ഷാസേനയെത്തി വാതിൽ പൊളിച്ചശേഷം പൈപ്പുകൾ മുറിച്ചുമാറ്റിയാണ്‌ മാത്തുക്കുട്ടിയെ പുറത്തെത്തിച്ചത്‌. അപ്പോഴേക്കും മരിച്ചു. കഴുത്ത്‌ പൈപ്പുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. കെഎസ്‌ആർടിസിയിൽനിന്ന്‌ വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ്‌ വീട്ടിൽ താമസിക്കുന്നത്‌.

​നിർമാണമേഖലകളിൽ ഉപയോഗിക്കുന്ന സംവിധാനമാണ്‌ ലിഫ്‌റ്റായി ഇവിടെ ഉപയോഗിച്ചിട്ടുള്ളത്‌. ഇതിനുമുന്പും ലിഫ്‌റ്റിനുള്ളിൽ മാത്തുക്കുട്ടിയുടെ കൈ കുടുങ്ങിയിട്ടുണ്ട്‌. ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ വ്യാഴാഴ്‌ച സംഭവസ്ഥലം പരിശോധിക്കും. ശേഷംമാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. മക്കൾ: ജോമോൻ (കാനഡ), ജിസ (അയർലൻഡ്‌).

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (14 minutes ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (29 minutes ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (51 minutes ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (1 hour ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (2 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (2 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (2 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (2 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (2 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (2 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (2 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (3 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (3 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (4 hours ago)

Malayali Vartha Recommends