Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

09 JULY 2026 08:55 AM IST
മലയാളി വാര്‍ത്ത

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന കൗൺസിലർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നാണ് ആവശ്യം.

സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ​തി​ന് ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ, വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡ്​ കൗ​ൺ​സി​ല​ർ സു​ഗ​ത​ന് ജൂലൈ 24ന​കം വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ലെ​ങ്കി​ൽ കൗ​ൺ​സി​ല​ർ സ്ഥാ​നം ന​ഷ്ട​മാ​കും. ബി.ജെ.പിയുടെ മറ്റു കൗൺസിലർമാരെയും അയോഗ്യരാക്കിയിരുന്നെങ്കിലും അവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. കാപ്പാ ചുമത്തപ്പെട്ട പ്രതിക്ക് ഇത്തരമൊരു സാങ്കേതിക ഇളവ് നൽകുന്നതിന് നിയമപരമായ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. സുഗതന്റെ ജാമ്യഹർജി കോടതി നേരത്തെ തള്ളിയതാണ്.

അതേസമയം, സു​ഗ​ത​ന് വീ​ണ്ടും തി​രി​ച്ച​ടിയായി ആ​റു​ മാ​സ​ത്തെ കാ​പ്പാ​ത​ട​വ് ശി​ക്ഷ, കാ​പ്പാ ഉ​പ​ദേ​ശ​ക സ​മി​തി ശ​രി​വെ​ച്ചു. ഇതോടെ അടുത്ത ആറുമാസത്തേക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിനും സുഗതന് നിയമപരമായ വിലക്കുണ്ട്. ഇനി ഹൈക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യ​ല്ലാ​തെ സു​ഗ​ത​ന്​ മു​ന്നി​ൽ വഴിയില്ല. ഉ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നം ചോ​ദ്യം​ചെ​യ്​​തു​ള്ള അ​പേ​ക്ഷ ഹൈക്കോ​ട​തി ത​ള്ളി​യാ​ൽ സു​ഗ​ത​ൻ ജ​യി​ലി​ൽ തു​ട​രേ​ണ്ടി​വ​രും. അ​ങ്ങ​നെ​യാ​യാ​ൽ കൗ​ൺ​സി​ല​ർ സ്ഥാ​നം ന​ഷ്‌​ട​മാ​കും.കഴിഞ്ഞ മാസമാണ് കടുത്ത അക്രമക്കേസുകളിൽ പ്രതിയായ സുഗതനെ സിറ്റി പൊലീസ് കാപ്പ ചുമത്തി നാടകീയമായി അറസ്റ്റ് ചെയ്തത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (24 minutes ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (31 minutes ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (42 minutes ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (47 minutes ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (58 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (1 hour ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (1 hour ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (1 hour ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (2 hours ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (3 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (3 hours ago)

Malayali Vartha Recommends