മാതാപിതാക്കള്‍ക്കൊപ്പം കടയില്‍ പോയ രണ്ടു വയസ്സുകാരന്‍ കൈയില്‍ നിന്നു പോയ പന്തെടുക്കാന്‍ റോഡിലേക്കോടി..... അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാതാപിതാക്കള്‍ക്കൊപ്പം കടയില്‍ പോയ രണ്ടു വയസ്സുകാരന്‍ കൈയില്‍ നിന്നു പോയ പന്തെടുക്കാന്‍ റോഡിലേക്കോടി..... അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സഹോദരന് സൈക്കിള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ രണ്ടുവയസുകാരനാണ് പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടത്.
റോഡിന് നടുവിലേക്കെത്തിയ കുഞ്ഞിന്റെ രണ്ടുമീറ്റര്‍ അകലെ ബസ് ബ്രേക്കിട്ട് നിന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഉദിയന്‍കുളങ്ങര ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ജംഗ്ഷന് സമീപത്തെ സൈക്കിള്‍ വില്‍പ്പന കേന്ദ്രത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്നു നെയ്യാറ്റിന്‍കരയില്‍ നിന്നുവന്ന കുടുംബം.
കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാനാണ് അപ്രതീക്ഷിതമായി കുഞ്ഞ് റോഡിലേക്ക് കടന്നത്. ഈ സമയം റോഡിലൂടെ വന്ന കെ എസ് ആര്‍ ടി സി ഫാസ്റ്റ് ബ്രേക്കിട്ട് കുഞ്ഞിന്റെ രണ്ടു മീറ്റര്‍ അകലെ വരെയെത്തി. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിലാണ് കടന്നുപോയത്.
https://www.facebook.com/Malayalivartha























