പുതിയ കാര്‍ഷിക നയങ്ങളുടെ പാതയില്‍ തന്നെ കേന്ദ്രം... രാജ്യത്തെ പൂര്‍ണമായി കച്ചവട താത്പര്യങ്ങള്‍ക്ക് വിട്ടു നല്‍കുന്ന ബജറ്റാണെന്ന് പിണറായി

പുതിയ കാര്‍ഷിക നയങ്ങളുടെ പാതയില്‍ തന്നെ ഇനിയും തങ്ങള്‍ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റുപറച്ചിലാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ പൂര്‍ണമായി കച്ചവട താത്പര്യങ്ങള്‍ക്ക് വിട്ടു നല്‍കുന്നതാണ് ബജറ്റ്. കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിറദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളിലും നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതാണെന്നും മുഖ്യമന്ത്രി വിമര്‍ശം ഉയര്‍ത്തി.
കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ എല്ലാം കേവലം നാടകങ്ങള്‍ ആയിരുന്നുവെന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന എന്നുള്ളതിന്റെ സ്ഥിരീകരണം കൂടിയാണ് സര്‍ക്കാര്‍ ബജറ്റിലുടെ നടത്തിയിരിക്കുന്നത്.
കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് പകരം അവര്‍ക്ക് കുടുതല്‍ കടം ലഭ്യമാകുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്.ഇത് അവരെ കൂടുതല്‍ കടക്കെണിയിലാക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha
























