Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

ഇനിയല്ലേ കളികള്‍... കര്‍ഷകരെ നേരിടാന്‍ യുദ്ധസമാന സന്നാഹവുമായി പോലീസ്; കൂര്‍ത്ത കമ്പികള്‍, കോണ്‍ക്രീറ്റ് പാളികള്‍, മുള്ളുവേലികള്‍; ആരെങ്കിലും അതിര്‍ത്തി ലംഘിച്ചാല്‍ ഫലമറിയും; കര്‍ഷകരെ അകത്തും പുറത്തും കടത്താതെ പോലീസ് പത്മവ്യൂഹമൊരുക്കി

02 FEBRUARY 2021 08:21 AM IST
മലയാളി വാര്‍ത്ത

കര്‍ഷക സമരത്തെ എങ്ങനേയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം കര്‍ഷകര്‍ തുടരുന്നതിനിടെ കര്‍ഷകരെ നേരിടാന്‍ യുദ്ധസമാന സന്നാഹവുമാണ് പോലീസ് ഒരുക്കുന്നത്.

റോഡില്‍ ബാരിക്കേഡുകള്‍ ഒന്നിന് പിറകെ ഒന്നായി നിരത്തിയും എടുത്തുമാറ്റാവുന്ന കോണ്‍ക്രീറ്റ് പാളികളും റോഡില്‍ കൂര്‍ത്തുനില്‍ക്കുന്ന ഇരുമ്പുകമ്പികള്‍ പാകിയുമാണ് പോലീസ് പ്രതിരോധം തീര്‍ക്കുന്നത്.

 

 



രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്പു കമ്പികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള നീക്കം. ഇവയുടെ മധ്യത്തായി ഇവ ഉറപ്പിക്കുന്നതിന് കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ട്. ഡല്‍ഹി ഹരിയാണ അതിര്‍ത്തിയില്‍ എടുത്തുമാറ്റാവുന്ന സിമന്റ് ചുമരുകളും സ്ഥാപിച്ചിട്ടുണ്ട്.
നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ദ്രുതകര്‍മസേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.

ഡ്രോണുകളുപയോഗിച്ചാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. വാഹനപരിശോധനയും നടക്കുന്നുണ്ട്. നിരനിരയായി ബാരിക്കേഡുകളും ഇവിടെ നിരത്തിയിട്ടുണ്ട്. കാല്‍നടയായി മുന്നേറുന്ന കര്‍ഷകരെ തടയാനായി മുളളുവേലികളും സ്ഥാപിച്ചിട്ടുണ്ട്.

 



തിക്രി അതിര്‍ത്തിയിലും നിര നിരയായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇതിന് പുറമേ കര്‍ഷകര്‍ വാഹനവുമായി മുന്നോട്ട് നീങ്ങാതിരിക്കാന്‍ ഇരുമ്പു കമ്പികള്‍ കൂര്‍പ്പിച്ച് സിമന്റുപയോഗിച്ച് റോഡില്‍ പാകിയിരിക്കുകയാണ്. ഇതിന് പുറമേ വലിയ സിമന്റ് ബ്ലോക്കുകളും നിരത്തിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പോലീസ് അതീവ സുരക്ഷയൊരുക്കുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയിലും വൈറലാണ്.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ആറിന് രാജ്യവ്യാപകമായി റോഡ് തടയല്‍ സമരം നടത്തുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. പകല്‍ 12 മുതല്‍ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളും ഉപരോധിക്കും.

 



ബജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍ നിന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് അടച്ചിരുന്നു. പോലീസിന്റെ റോഡ് ഉപരോധം നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.


കര്‍ഷക സമരം ഉയര്‍ത്തി പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീന് നല്‍കി.

 



റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാര്‍ക്ക് ഡല്‍ഹി പോലീസ് ധനസഹായം പ്രഖ്യാപിച്ചു. അതീവഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും മറ്റ് ഗുരുതര പരിക്കുള്ളവര്‍ക്ക് പതിനായിരം രൂപയുമാണ് നല്‍കുക. സംഘര്‍ഷത്തില്‍ 394 പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.


സിന്‍ഘുവിലെ കര്‍ഷസമര കേന്ദ്രത്തില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഡല്‍ഹി കോടതി പരിഗണിക്കും. കര്‍ഷകരെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നാണ് പുനിയയ്‌ക്കെതിരായ ആരോപണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (3 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (3 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (4 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (4 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (5 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (5 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (5 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (7 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (7 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (8 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (8 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (8 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (9 hours ago)

Malayali Vartha Recommends