രണ്ട് വിജയന്‍മാര്‍ നേര്‍ക്കുനേര്‍... പാണക്കാട് തൊട്ടപ്പോള്‍ വോട്ട് ബാങ്ക് പോകുമോയെന്നോര്‍ത്ത് എ വിജയരാഘവനെ വിലക്കി സിപിഎം; പാണക്കാടിന് പുറമേ ശബരിമല കൂടി ഉയര്‍ത്തി പ്രതിപക്ഷം രംഗത്തിറക്കിയതോടെ വെള്ളം കുടിച്ച് സിപിഎം; വിജയരാഘവന്റെ വിടുവായത്തരത്തിന് കൂച്ചുവിലങ്ങിടുന്നു

സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ വിടുവായത്തരം സിപിഎമ്മിന് എപ്പോഴും തലവേദനയാണ്, പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് കാലത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിനെതിരായുണ്ടായ വിവാദ പരാമര്‍ശം ഉണ്ടാക്കിയ പുക്കാറ് ചെറുതല്ല.
ഈ തെരഞ്ഞെടുപ്പിലും വിജയരാഘവന്‍ ചെറുതായി പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇത്തവണ പാണക്കാടിനെ തന്നെ പിടിച്ചിട്ടുണ്ട്. മലബാറുകാരുടെ ഹൃദയമായ പാണക്കാട് കുടുംബത്തെ തൊട്ടതോടെ യുഡിഎഫിന് പുറമേ എല്‍ഡിഎഫിനും തട്ടി തുടങ്ങി.
എ. വിജയരാഘവന്റെ പാണക്കാട് പരാമര്‍ശത്തില്‍ പാര്‍ട്ടിയുടെ തിരുത്ത്. വിജയരാഘവന്റെ ആ വിവാദ പരാമര്‍ശം ഒഴിവാക്കാവുന്നതായിരുന്നുവെന്നു സിപിഎം വിലയിരുത്തി. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിന്റെ ഈ അഭിപ്രായം വിജയരാഘവനും അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണമെന്നും നിര്‍ദേശിച്ചു.
കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിനു ശേഷമുള്ള വിജയരാഘവന്റെ വാക്കുകള്‍ വന്‍ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. എല്‍ഡിഎഫ് യോഗം നടന്ന 27ന് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ വസതിയിലെത്തി കണ്ടത്.
ഇതേക്കുറിച്ച് വിജയരാഘവന്റെ ആക്ഷേപം ഇങ്ങനെയായിരുന്നു... ''പാണക്കാട്ടേയ്ക്കുള്ള രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും യാത്രയാണ് ഇന്നത്തെ പ്രഭാത വാര്‍ത്ത. ലക്ഷ്യം വ്യക്തമാണ്. മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായി കൂട്ടുകെട്ടു വിപുലീകരിക്കുക എന്ന നിലയിലേക്ക് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ചുരുങ്ങിപ്പോയി.''
വിജയരാഘവന്‍ പച്ചയായ വര്‍ഗീയത പറയുകയാണ് എന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. മുസ്‌ലിം ലീഗ് രാഷ്ട്രീയ കക്ഷിയാണെന്നും അതിന്റെ പ്രസിഡന്റുമായി സഖ്യ കക്ഷിയായ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പാണക്കാട് കുടുംബത്തിനെതിരെയും അത്തരം ഒരു പരാമര്‍ശം നടത്തേണ്ട സാഹചര്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് മുന്‍കൈ എടുത്ത് ഉണ്ടാക്കിയ ജമാഅത്തെ ബന്ധം ശക്തിപ്പെടുത്താനുളള കോണ്‍ഗ്രസ് നീക്കത്തെയാണ് ഉദ്ദേശിച്ചതെന്നു വിജയരാഘവന്‍ വിശദീകരിച്ചു.
മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ!്!ലാമിയേയും വേര്‍തിരിച്ചു പറയേണ്ടിയിരുന്നു എന്നാണ് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയത്. ലീഗും ജമാഅത്തെ ഇസ്!ലാമിയും ഒന്നാണ് എന്ന വിശകലനം സിപിഎമ്മിനില്ലെന്നും ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ യുഡിഎഫിന്റേതു വര്‍ഗീയ നിലപാടുകളാണ് എന്നു വിമര്‍ശിച്ചു. ഇന്നലെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ മുസ്‌ലിം ലീഗിനെ വിജയരാഘവന്‍ പൂര്‍ണമായി ഒഴിവാക്കി.
അതേസമയം ബോധപൂര്‍വം ശബരിമല വിഷയം സിപിഎം വിട്ടുകളയുന്നതിനെ ഭക്തര്‍ എതിര്‍ക്കുന്നു. ശബരിമലയില്‍ കാണിക്കാത്ത ഒരു സ്‌നേഹം പാണക്കാട് കാണിക്കുന്നതില്‍ ഭക്തരായ അണികള്‍ക്കും എതിര്‍പ്പുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണം ശബരിമലയായിരുന്നു. പല പ്രബല സ്ഥാനാര്‍ത്ഥികളും തോറ്റ് തുന്നം പാടി. ആകെ ജയിക്കാനായത് ആരിഫിന് മാത്രമായിരുന്നു. പഴയ ഓര്‍മ്മ വച്ച് യുഡിഎഫ് ശബരിമല പൊടിതട്ടിയെടുക്കുകയാണ്. എന്നാല്‍ അവരുടെ ശബരിമല പ്രയോഗം അധികാരത്തില്‍ വരാന്‍ വേണ്ടി മാത്രമുള്ളതാണ്. അതിനാല്‍ തന്നെ അതിനേയും ഭക്തര്‍ തള്ളിക്കളയുന്നു.
https://www.facebook.com/Malayalivartha
























