ചേപ്പാട്ട് ലോറിയും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചേപ്പാട്ട് ലോറിയും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. പുതിയവിള വെങ്കിടേശ്വര നിലയത്തില്‍ അരുണ്‍ ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം എന്‍ടിപിസി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷന്‍ ലോറിയും രണ്ട് കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്.
ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിര്‍ ദിശയില്‍ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു.എതിര്‍ ദിശയില്‍ നിന്നും വന്ന കാറിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
കരീലക്കുളങ്ങര സ്വദേശികളായ നാസ്, രമേശ്, അരുണ്‍, വിഷ്ണു എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് അരുണ്‍ മരിച്ചത്. ലോറിയുടെ പിന്നില്‍ ഇടിച്ച കാറിലെ യാത്രികര്‍ക്കും പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.
"https://www.facebook.com/Malayalivartha
























