Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

പള്ളിമേടയിലിരുന്നെന്നെ... മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് അരമനയിലെന്തു കാര്യമാണെന്ന ചോദ്യം ചോദിച്ച് രമേശ് ചെന്നിത്തല; തങ്ങള്‍ക്ക് മാത്രം തീറെഴുതി കിട്ടിയ വോട്ട് ബാങ്കില്‍ പിള്ളേച്ചന്‍ തൊട്ടതോടെ ചെന്നിത്തലയ്ക്ക് നിയന്ത്രണം വിടുന്നു

02 FEBRUARY 2021 08:49 AM IST
മലയാളി വാര്‍ത്ത

സഭാ നേതൃത്വം അനുഗ്രഹിച്ചാല്‍ മാത്രം യുഡിഎഫ് ഭരണം എന്നാണ് നാട്ടു നടപ്പ്. സഭയെ എപ്പോഴൊക്കെ വെറുപ്പിച്ചോ അപ്പോഴൊക്കെ യുഡിഎഫ് പണി മേടിച്ചിട്ടുണ്ട്. അതുപോലെയാണ് ഇപ്പോഴും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാം നഷ്ടപ്പെട്ടതിന് പുറകേ ഉമ്മന്‍ ചാണ്ടി കൂടി രംഗത്തെത്തിയതോടെ രമേശ് ചെന്നിത്തല ആകെ പരവേശത്തിലാണ്.

ഇരുവരും ചേര്‍ന്ന് ചില സഭാ നേതൃത്വത്തെ കണ്ട് പറഞ്ഞ് വച്ചിരുന്നതാണ്. അതിന് പിന്നാലെയാണ് മിസോറാം ഗവര്‍ണറായ പിഎസ് ശ്രീധരന്‍ പിള്ളയുടെ സഭാ ആസ്ഥാനത്തേക്കുള്ള വരവ്. ഇത് ചെന്നിത്തലയ്ക്ക് പിടിച്ചിട്ടില്ല. തങ്ങളുടെ വോട്ട് ബാങ്ക് ബിജെപി കൊണ്ടുപോകുമെന്ന പേടിയുണ്ട്.

 



ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്കത്തിനിടെയുള്ള ഇടപെടലുകളുടെ പേരില്‍ പരസ്പരം പോരടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും രംഗത്തെത്തി. ഗവര്‍ണര്‍ ആണെന്നതു മറന്നാണ് സഭാതര്‍ക്കത്തില്‍ ശ്രീധരന്‍പിള്ളയുടെ ഇടപെടലെന്ന് ചെന്നിത്തല. ഗവര്‍ണറുടെ അധികാരം ചെന്നിത്തലയേക്കാള്‍ പഠിച്ചയാളാണു താനെന്ന് ശ്രീധരന്‍പിള്ള.

ഒമ്പതു മാസത്തിനുശേഷം നവംബര്‍ മൂന്നിനു കൊച്ചിയില്‍ മക്കളെ കാണാന്‍ വന്നു. അപ്പോഴാണ് കര്‍ദിനാള്‍ കാണാന്‍ ആഗ്രഹം അറിയിച്ചത്. അദ്ദേഹത്തെ കണ്ടു രണ്ടു മണിക്കൂര്‍ സംസാരിച്ചു. മതന്യൂനപക്ഷങ്ങള്‍ക്ക് 5000 കോടി കേന്ദ്രഫണ്ട് നല്‍കുന്നുണ്ടെന്നും അത് 80:20 എന്ന അനുപാതത്തില്‍ ചെലവഴിക്കുന്നതു വിവേചനമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. വിവേചനമുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് പറഞ്ഞു. പ്രധാനമന്ത്രിക്കു നിവേദനം നല്‍കാന്‍ അവസരമൊരുക്കുകയും ചെയ്തു. അതിലെന്താണ് പാപമെന്ന് ശ്രീധരന്‍ പിള്ള ചോദിക്കുന്നു

 



ഇരുസഭകളും വിട്ടുവീഴ്ചയ്ക്കു തയാറായാല്‍ ചര്‍ച്ചയ്ക്ക് ഇനിയും സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരെയും കാണാന്‍ പാടില്ലെന്ന് പറയുന്നതു ശരിയല്ല. കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കണ്ടതു ചരിത്ര സംഭവമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ പോലെയാണ് ശ്രീധരന്‍പിള്ള പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നതില്‍ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

താന്‍ കേരളത്തിലേക്ക് എപ്പോ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച് അജ്ഞതയാണ്. ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാം. സഭാ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

 



കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബാവായുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനുള്ള സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് ഗവര്‍ണര്‍ പിന്നീട് പ്രതികരിച്ചു.



രാവിലെ യാക്കോബായ ആസ്ഥാനത്തു പോയ ശേഷമാണ് ഉച്ചയ്ക്ക് ഒന്നോടെ ഗവര്‍ണര്‍ കോട്ടയം ദേവലോകത്ത് എത്തിയത്. പരിശുദ്ധ ബാവായും സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസിന്റെ നേതൃത്വത്തിലുള്ള വൈദികരും ചേര്‍ന്ന് പി.എസ്. ശ്രീധരന്‍പിള്ളയെ സ്വീകരിച്ചു.

 

 

കാതോലിക്കേറ്റ് ഓഫിസില്‍ ബാവയ്‌ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത അദ്ദേഹം രണ്ട് മണിക്കൂറിനു ശേഷമാണു മടങ്ങിയത്. ഇതാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ഡോ.തോമസ് മാര്‍ അത്തനാസിയോസ്, ഡോ.സഖറിയാസ് മാര്‍ നിക്കോളാവോസ്, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (5 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (5 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (6 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (6 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (6 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (6 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (7 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (9 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (10 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (10 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (10 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (11 hours ago)

Malayali Vartha Recommends