സംസ്ഥാനത്തെ വര്‍ദ്ധിപ്പിച്ച മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും.... വിവിധ ബ്രാന്‍ഡുകള്‍ക്ക് പത്തുമുതല്‍ മുപ്പതുവരെ രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്തെ വര്‍ദ്ധിപ്പിച്ച മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും. ഇന്നലെയാണ് സംസ്ഥാനത്തെ മദ്യവില വര്‍ധിപ്പിച്ചത്. ഇന്നലെ ഡ്രൈഡേ ആയതിനാല്‍ ഇന്ന് മുതലാകും പുതിയ വില പ്രാബല്യത്തില്‍ വരിക.
വിവിധ ബ്രാന്‍ഡുകള്‍ക്ക് പത്തുമുതല്‍ മുപ്പതുവരെ രൂപയുടെ വര്‍ധനയുണ്ട്.ഒന്നര ലിറ്ററിന്റേയും രണ്ടേകാല്‍ ലിറ്ററിന്റേയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനക്കത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില.
900 രൂപയുണ്ടായിരുന്ന വിഎസ്ഒപി ബ്രാന്‍ഡി 960 ആക്കി ഉയര്‍ത്തി. 950 രൂപയുടെ 1 ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. മുന്തിയ ബ്രാന്‍ഡുകള്‍ക്ക് 100 രൂപവരെ വില കൂടിയിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ വാങ്ങല്‍വിലയില്‍ ഏഴുശതമാനം വര്‍ധന വരുത്തിയതാണ് വിലകൂടാന്‍ കാരണം.
മദ്യക്കമ്പനികളുടെ ഉത്പാദനച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില കൂട്ടിയത്. ഫുള്‍ബോട്ടില്‍ മദ്യം ഇനി ചില്ലുകുപ്പികളില്‍ മാത്രമാകും നല്‍കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഒന്നര, രണ്ടേകാല്‍ ലിറ്ററിന്റെ കുപ്പിയിലും മദ്യം വില്‍ക്കാന്‍ അനുമതിയുമുണ്ട്.
https://www.facebook.com/Malayalivartha
























