വാഹനപരിശോധനയ്ക്കിടെ ഗതാഗതനിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ്

വാഹനപരിശോധനയ്ക്കിടെ ഗതാഗതനിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ്. ഇ-ചെല്ലാന്‍ സംവിധാനം വഴി പിഴ ചുമത്തുന്നതിനായാണ് ഇത്തരത്തില്‍ ഫോട്ടോ പകര്‍ത്തുന്നതെന്നും ഇത് തടയുന്നത് കുറ്റകരമാണെന്നുമാണ് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ലംഘനം നടത്തുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ ലഭിക്കുന്ന വിധത്തില്‍ ചിത്രം എടുത്താല്‍ മാത്രമെ ഇ-ചെല്ലാന്‍ സംവിധാനം വഴി പിഴ ചുമത്താന്‍ കഴിയുകയുള്ളു.അതുകൊണ്ട് തന്നെ ഫോട്ടോയെടുപ്പ് പരിശോധനയുടെ ഭാഗമാണ്.
ആ സാഹചര്യത്തില്‍ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും അവരെ തടസപ്പെടുത്തുന്നത് കുറ്റകരമാണെന്നുമാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. - നിലവില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളാണ് ഇ-ചെല്ലാന്‍ സംവിധാനം ഉപയോഗിക്കുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇ-ചെല്ലാനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താല്‍ ഉടന്‍തന്നെ ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി വാഹന്‍-സാരഥി വെബ് സൈറ്റില്‍ ചേര്‍ക്കും.
പിഴ ചുമത്തിയതു സംബന്ധിച്ച വിവരങ്ങള്‍ വാഹന ഉടമയ്ക്ക് എസ്.എം.എസ്. ലഭിക്കുകയും ചെയ്യും. വാഹനങ്ങളില്‍ യാത്രചെയ്യുന്ന ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ്മാര്‍ട്ട്പരിശോധന നടത്തുന്നതെന്നും അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























