പിറന്നാൾ ദിനത്തിൽ മകന് സമ്മാനിക്കാൻ കാത്തുവെച്ച സമ്മാനം വെറുതെയായി ;നോവായി വിഷ്ണു കുട്ടൻ
വിധി തട്ടിയെടുത്ത പൊന്നുമകനെ ഓർത്ത് ആ അമ്മയും അച്ഛനും കണ്ണീർ വാർക്കുകയാണ് .പിറന്നാൾ ദിനത്തിൽ മകന് സമ്മാനിക്കാൻ കാത്തുവെച്ച സമ്മാനം വെറുതെയായി .അതിന് കാത്തു നിൽക്കാതെയാണ് വിഷ്ണു കുട്ടൻ കണ്ണീരിലാഴ്ത്തി യാത്രയായത് . ഫെബ്രുവരി നാല് വ്യാഴാഴ്ച... പ്രിയപ്പെട്ട വിഷ്ണുക്കുട്ടന്റെ 21-ാം ജന്മദിനമാണ്. ബൈക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഷ്ണുവിന് ജന്മദിനത്തില്‍ സര്‍പ്രൈസ് സമ്മാനമായി ബൈക്ക് സമ്മാനിക്കണം. പയസ് മൗണ്ട് കണ്ണുകുഴയ്ക്കല്‍ വീട്ടില്‍ വിജയനും സതിയും വിഷ്ണു ഇതിനായി നേരത്തതന്നെ ബൈക്ക് ബുക്ക് ചെയ്തു. ഈ ബൈക്കില്‍ യാത്രചെയ്യാന്‍ വിഷ്ണു വിജയനെ വിധി അനുവദിച്ചില്ല.
ചൊവ്വാഴ്ച രാവിലെ പ്രഭാത ഭക്ഷണം നല്‍കി യാത്രയാക്കിയ മകന്റെ മരണവിവരമാണ് വൈകാതെ വീട്ടിലേക്ക് എത്തിയത്. ഐ.ടി.സി. പാസായ ശേഷമാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിഷ്ണു ജോലിക്ക് കയറിയത്. ജോലിക്ക് ബൈക്കില്‍ പോകുംവഴി ചൊവ്വാഴ്ച രാവിലെ മണീടുവെച്ചായിരുന്നു അപകടം.എതിരേ വന്ന വാഹനത്തില്‍നിന്ന് രക്ഷപ്പെടാനായി ബൈക്ക് വെട്ടിച്ചു. ഈ സമയം ബൈക്ക് റോഡിലെ കുഴിയില്‍ വീണു. വിഷ്ണു ബൈക്കില്‍നിന്ന് തെറിച്ചുവീണു. ചങ്കിടിച്ചായിരുന്നു വീഴ്ച. ആരക്കുന്നത്തെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അച്ഛന്‍ വിജയന്‍ ചെത്ത് തൊഴിലാളിയാണ്. അമ്മ സതി കുടുംബശ്രീയിലെ സജീവ പ്രവര്‍ത്തകയും. ഏക സഹോദരി അയനയുടെ വിവാഹം രണ്ടാഴ്ച മുമ്പായിരുന്നു. ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.അതെ സമയം കഴിഞ്ഞ ദിവസം ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് റോഡിലേക്ക് തെറിച്ചു വീണു മരിച്ചു. മേത്തോട്ടുത്താഴം ഇടശ്ശേരി പറമ്പിൽ പൈക്കാട്ടുകാവിൽ പി.കെ.സുരേഷ്–രൂപ ദമ്പതികളുടെ മകൻ വിഷ്ണു (22) ആണ് മരിച്ചത്. ഹൈലൈറ്റിനു സമീപം പാലാഴി റോഡിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവം. എതിരെ വാഹനം വന്നപ്പോൾ ബൈക്ക് ഓടിച്ചിരുന്ന ശരവണൻ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിഷ്ണുവിനെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെ ഒൻപതോടെ മരിച്ചു. പിസ ഹോം ഡെലിവറി നടത്തുകയായിരുന്നു വിഷ്ണു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജരാണ് ബൈക്ക് ഓടിച്ചിരുന്ന ശരവണൻ. വിശാഖ് ആണ് വിഷ്ണുവിന്റെ സഹോദരൻ.
https://www.facebook.com/Malayalivartha
























