വിളിച്ചാല്‍ വിളികേള്‍ക്കുന്നയാളാ... കേരള രാഷ്ട്രീയത്തെ ഇഡിയും കസ്റ്റംസും വരിഞ്ഞ് മുറുക്കിയ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിനയച്ച കത്തിന് ഫലം കാണുന്നു; ശിവശങ്കറിന്റെ ജാമ്യത്തോടെ വ്യക്തമായ സൂചന പുറത്ത് വന്നപ്പോള്‍ എല്‍ഡിഎഫിന് ഇനി ധൈര്യമായി തെരഞ്ഞെടുപ്പിനെ നേരിടാം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കളിയാക്കിയതാണ്.
എന്നാല്‍ ആ സുരേന്ദ്രനെ പോലും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി ആ കത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടതോടെ അന്വേഷണത്തിലും പ്രതിഫലിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ മരവിപ്പു രാഷ്ട്രീയ വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണസംഘം കസ്റ്റംസ് ബോര്‍ഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചിട്ട് ഒരു മാസമായെങ്കിലും അനുമതി ലഭിച്ചില്ലെന്നാണു സൂചന.
അതോടെ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങള്‍ ഏതാണ്ട് മരവിച്ച മട്ടാണ്. ഇനി ഒരു മാസം മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ളത്. അതിനുള്ളില്‍ കാര്യമായ തീരുമാനം വരാന്‍ സാധ്യതയില്ല.
കേന്ദ്ര ഏജന്‍സികള്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികള്‍ മുടക്കാന്‍ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു ധനമന്ത്രിയുടെ ഓഫിസിനു കൈമാറി.
കസ്റ്റംസും ഇഡിയും കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സികളോട് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ധനവകുപ്പു തേടിയെന്നാണു വിവരം.
ഇഡി ഏറ്റവുമൊടുവില്‍ മൊഴിയെടുത്തതു മുഖ്യമന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനില്‍ നിന്നാണ്. പിന്നീട് അന്വേഷണം പുരോഗമിച്ചിട്ടില്ല.
ഡോളര്‍ കടത്തു കേസില്‍ ഒരു ഘട്ടത്തില്‍ കസ്റ്റംസ് ചടുലമായ നീക്കങ്ങള്‍ നടത്തിയിരുന്നു. സ്വപ്നയും സരിത്തും കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 2 മലയാളികളെ ദുബായില്‍നിന്നു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനും തുടര്‍ നീക്കങ്ങളുണ്ടായില്ല.
പ്രധാന പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയില്‍ 164ാം വകുപ്പു പ്രകാരം നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നു കോടതി തന്നെ പരാമര്‍ശിച്ചിരുന്നു. ഇതിലും പിന്നീട് അന്വേഷണം നടന്നില്ല.
ഫലത്തില്‍ ഒരു മാസമായി ഇഡി, കസ്റ്റംസ് അന്വേഷണങ്ങള്‍ മന്ദഗതിയിലാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നാണു കോണ്‍ഗ്രസ് ആരോപണം. അന്വേഷണം മരവിച്ചത് എന്തുകൊണ്ടെന്ന സംശയത്തിനു കൃത്യമായ മറുപടിയില്ലാതെ പ്രതിരോധത്തിലാണ് ബിജെപി.
അതേസമയംസംസ്ഥാനത്തെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ 3 ഉന്നത ഉദ്യോഗസ്ഥര്‍ വഴി വിദേശത്തേക്കു കടത്തിയതായി കസ്റ്റംസ് വെളിപ്പെടുത്തി. ഇതടക്കം നിര്‍ണായക വിവരങ്ങളുടെ സൂചന സ്വപ്നയുടെ മൊഴിയില്‍ നിന്നാണു ലഭിച്ചത്.
മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ഷെമേലി, ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി എന്നിവര്‍ വന്‍ തോതില്‍ ഇന്ത്യന്‍ രൂപ ഡോളറിലേക്കു മാറ്റിയ ശേഷം വിദേശത്തേക്കു കടത്തിയതായും ഇത്, ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പണമായിരുന്നുവെന്നുമാണു സ്വപ്നയും സരിത്തും നല്‍കിയ മൊഴി. ആരുടെയൊക്ക പണമാണ് ഇത്തരത്തില്‍ കടത്തിയതെന്നു കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്. ഇതിലുമുള്ള അന്വേഷണം എങ്ങോട്ട് നീങ്ങുമെന്ന് അറിയില്ല.
"
https://www.facebook.com/Malayalivartha



























