ആടിനെ കിട്ടിയില്ലെങ്കിലും പൂട റെഡി... സ്വര്‍ണക്കടത്ത് കേസിലെ നയതന്ത്രം ആദ്യം മുതലേ കേട്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയാതെ അന്വേഷണ സംഘം; കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സ്വപ്ന പറഞ്ഞെങ്കിലും അന്വേഷണം നീണ്ടില്ല; ഒടുവില്‍ കോണ്‍സല്‍ ജനറലിന്റെ ബാഗുകള്‍ തുറന്ന് കസ്റ്റംസിന്റെ നിര്‍ണായക നീക്കം

സ്വര്‍ണക്കേസ് അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും അന്വേഷണം കാര്യമായി നടന്നില്ല. കോണ്‍സുലേറ്റിലെ അറ്റാഷെ ഉള്‍പ്പെടെയുള്ളവര്‍ നാട് വിടുകയും ചെയ്തു.
അവസാനം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയുടെ ബാഗുകള്‍ പരിശോധിച്ച് കസ്റ്റംസിന്റെ നിര്‍ണായകനീക്കം നടത്തിയിരിക്കുകയാണ്. യു.എ.ഇയിലേക്കു തിരിച്ചയയ്ക്കാന്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോയിലെത്തിച്ച ബാഗുകളാണു പരിശോധിച്ചത്.
നയതന്ത്ര സ്വര്‍ണക്കടത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴിയില്‍ സൂചനയുണ്ടായിരുന്നു. എന്നാല്‍, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനായില്ല.
ഇതേത്തുടര്‍ന്ന്, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയശേഷമാണു കോണ്‍സല്‍ ജനറലിന്റെ ബാഗുകള്‍ കസ്റ്റംസ് പരിശോധിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ യു.എ.ഇയിലേക്കു മടങ്ങിയ ജമാല്‍ അല്‍ സാബി പിന്നീടു കോണ്‍സുലേറ്റില്‍ തിരിച്ചെത്തിയില്ല. ഇദ്ദേഹം താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തി.
ബാഗുകള്‍ യു.എ.ഇയിലെത്തിക്കാന്‍ അനുവദിക്കണമെന്നു ജമാല്‍ അല്‍ സാബി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിശോധിക്കാതെ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന കസ്റ്റംസ് നിലപാട് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.
പരിശോധനയില്‍ മൊബൈല്‍ ഫോണുകളും രണ്ട് പെന്‍ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തതായാണു സൂചന. കോണ്‍സല്‍ ജനറലും അഡ്മിനിസ്‌ട്രേഷന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷെമേലിയും വന്‍തോതില്‍ ഇന്ത്യന്‍ രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നു സംശയിക്കുന്നതായി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍സല്‍ ജനറലിന്റെ ഇടപാടുകളില്‍ പങ്കാളിയാണു ഖാലിദെന്നു സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന, പി.എസ്. സരിത്ത് എന്നിവരുടെ സഹായത്തോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം ഡോളര്‍ മസ്‌കറ്റ് വഴി കെയ്‌റോയിലേക്കു കടത്തിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും പ്രതിയാണ്. കോണ്‍സല്‍ ജനറലിനെയും അഡ്മിനിസ്‌ട്രേഷന്‍ അറ്റാഷെയേയും പ്രതിചേര്‍ത്തിട്ടില്ല.
കേരളത്തില്‍ നിന്ന് അടിക്കടി യുഎഇ സന്ദര്‍ശനം നടത്തിയ ചില രാഷ്ട്രീയ നേതാക്കള്‍ സംശയത്തിന്റെ നിഴലിലാണ്. ഇവര്‍ക്കു യുഎഇയില്‍ നിക്ഷേപം നടത്താനുള്ള ഡോളര്‍ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥര്‍ കടത്തിയെന്ന സംശയമുണ്ട്. കോണ്‍സല്‍ ജനറലും മറ്റ് ഉദ്യോഗസ്ഥരും സ്വര്‍ണം കേരളത്തിലേക്കു കടത്തിയതായും മൊഴിയിലുണ്ട്. 'കോണ്‍സല്‍ ഈറ്റിങ് മാംഗോസ്' എന്നാണ് ഈ ഇടപാടുകള്‍ക്കുള്ള കോഡ്.
സന്ദീപും റമീസും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്യുന്നതിനു മുന്‍പു തന്നെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്തു തുടങ്ങിയതായാണു കണ്ടെത്തല്‍. ജമാല്‍ അല്‍സാബിയും ഖാലിദ് അലി ഷൗക്രിയും നേരത്തേ വിയറ്റ്‌നാമില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നതായും സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടിരുന്നതായും കസ്റ്റംസ് കണ്ടെത്തി.
യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചു നടന്ന പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിലെ ചില പ്രമുഖരുടെ ഒത്താശയുണ്ടായിരുന്നതായും കണ്ടെത്തി. കാര്യങ്ങള്‍ ഇങ്ങനെയിരിക്കുമ്പോഴാണ് കസ്റ്റംസിന്റെ നിര്‍ണായക നീക്കം.
"https://www.facebook.com/Malayalivartha



























