നയതന്ത്രം പോയ പോക്ക്.. തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തിന്റെ കിംഗ്പിന്‍ മുന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍ സാബിയാണെന്ന നിഗമനത്തില്‍ കസ്റ്റംസ് എത്തിയതോടെ രഹസ്യങ്ങളുടെ കലവറയായ തന്റെ മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവും കസ്റ്റംസ് എന്തു ചെയ്യുമെന്ന് ഭയന്ന് അല്‍ സാബി

ജമാല്‍ അല്‍സാബിയുടെ ബാഗുകളില്‍ നിന്ന് പതിനൊന്ന് മൊബൈല്‍ ഫോണുകളും 2 പെന്‍ഡ്രൈവും പിടിച്ചെടുത്തതോടെ എം. ശിവശങ്കറും സ്വപനയും ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് പ്രതികള്‍ ആശ്വാസത്തിലാണ്. കസ്റ്റംസ് കൃത്യമായ പരിശോധന നടത്തിയാല്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടു പിടിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ പ്രതികള്‍.
അല്‍ സാബിയുടെ ബാഗുകള്‍ തുറന്ന് പരിശോധിച്ചത് കസ്റ്റംസാണ് . കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് ബാഗുകള്‍ തുറന്ന് പരിശോധിച്ചത്. ആദ്യം ബാഗുകള്‍ പരിശോപിക്കാന്‍ അനുമതി കിട്ടിയിരുന്നില്ല. എന്നാല്‍ ചില കുടിയാലോചനകള്‍ക്ക് ശേഷം കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.
നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ച ശേഷം യുഎഇയിലേക്ക് കടന്ന കോണ്‍സുല്‍ ജനറല്‍ പിന്നെ കോണ്‍സുലേറ്റില്‍ തിരിച്ചെത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് കോണ്‍സുല്‍ ജനറല്‍ തിരുവനന്തപുരം കടന്നതെന്ന് വിശ്വസിക്കുന്നവരാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍.അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അല്‍സാബി വിദേശത്തേക്ക് കടന്നത്.
അല്‍ സാബി ഇന്ത്യ വിടുന്ന കാര്യം അന്വേഷണ സംഘത്തിന് അറിയാമായിരുന്നെങ്കിലും നയതന്ത്ര പരിരക്ഷയുടെ മറവില്‍ അദ്ദേഹത്തിന് രാജ്യം കടക്കാന്‍ അനുവാദം നല്‍കണമെന്ന നിര്‍ദ്ദേശം എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു. ഇത്തരമൊരു നിര്‍ദ്ദേശം കിട്ടിയാല്‍ മറിച്ചൊന്നും ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമായിരുന്നില്ല. വിദേശത്തേക്ക് കടന്നപ്പോഴും കോണ്‍സുല്‍ ജനറല്‍ അന്നും ആരോപണത്തിന്റെ നിഴലിലായിരുന്നു.
കോണ്‍സുല്‍ ജനറല്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്‌ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധിച്ചത്. ഇവ യുഎഇയില്‍ എത്തിക്കാനാണ് വിമാനത്താവളത്തില്‍ എത്തിച്ചത്.
എന്നാല്‍ പരിശോധിക്കാതെ വസ്തുക്കളൊന്നും കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കസ്റ്റംസ് അറിയിച്ചിരുന്നു. അതിന് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ബാഗേജ് പരിശോധിക്കുന്നത്. പരിശോധന കസ്റ്റംസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. 11 മൊബൈല്‍ ഫോണുകള്‍ എന്തിനാണ് അല്‍ സാബി ഉപയോഗിക്കുന്നതെന്ന സംശയം കസ്റ്റംസിനുണ്ടായിരുന്നു. അദ്ദേഹം നാടുവിട്ടതോടെ കോണ്‍സുല്‍ ജനറലിന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റ് കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു.
സ്വപ്നയെയും സംഘത്തെയും ചോദ്യം ചെയ്യുമ്പോള്‍ അവര്‍ ആവര്‍ത്തിച്ചിരുന്നത് സ്വര്‍ണ്ണ കള്ള കടത്തിലെ യഥാര്‍ത്ഥ പ്രതി കോണ്‍സുല്‍ ജനറലാണെന്നാണ്. തങ്ങള്‍ അദ്ദേഹത്തിന്റെ കൈയിലെ ചട്ടുകം മാത്രമാണെന്ന് അവര്‍ ആവര്‍ത്തിച്ചിരുന്നു. ഇവര്‍ കോണ്‍സുലിന് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
എന്നാല്‍ കോണ്‍സുല്‍ ജനറലിനെ കേസില്‍ ഉള്‍പ്പെടുത്താനുള്ള അനുമതി കസ്റ്റംസിന് ലഭിച്ചിരുന്നില്ല. എന്‍ ഐ എയും ഇത്തരത്തില്‍ മുന്നോട്ടു പോയെങ്കിലും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമാണ് വലുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അതോടെ കോണ്‍സുല്‍ ജനറല്‍ അന്വേഷണ വലയില്‍ നിന്നും പുറത്തായി. എന്നാല്‍ കസ്റ്റംസ് അല്‍ സാബിയെ കൃത്യമായും നിരീക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സൗഹൃദത്തിലുള്ളവരും നിരീക്ഷണത്തിലായിരുന്നു.
കൃത്യമായ ഇടവേളക്ക് ശേഷമാണ് അല്‍ സാബി തന്റെ ബാഗുകള്‍ യു എ ഇയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം തിരുവനന്തപുരം വിട്ടത്. ഇത്രയും കാലം അദ്ദേഹത്തിന് ബാഗ് വിദേശത്ത് കടത്തണമെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല.
സ്വര്‍ണ്ണകടത്ത് പിടിക്കപ്പെട്ടപ്പോള്‍ തന്നെ മൊബൈലും മറ്റും ഉപേക്ഷിച്ച് സ്ഥലം വിട്ട അല്‍ സാബിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ഭയം തന്റെ ഫോണുകളും പെന്‍െ്രെഡവുകളും ഉപയോഗിച്ച് കസ്റ്റംസ് എന്തൊക്കെ ചെയ്യുമെന്നാണ്. അത് തീര്‍ച്ചയായും കസ്റ്റംസ് ചെയ്തിരിക്കും. അതിനാവശ്യമായ സാങ്കേതിക ജ്ഞാനമുള്ളവരെ കസ്റ്റംസ് ബന്ധപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























