ഉത്ര വധക്കേസിലെ സാക്ഷി വിസ്താരം പുരോഗമിക്കുന്നു.... ഇടപാടുണ്ടായിരുന്ന ബാങ്കിലെ മാനേജര്‍, അസി. മാനേജര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരെ സാക്ഷികളായി വിസ്തരിച്ചു

ഇടപാടുണ്ടായിരുന്ന ബാങ്കിലെ മാനേജര്‍, അസി. മാനേജര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരെ സാക്ഷികളായി വിസ്തരിച്ചു. എല്ലാ മാസവും ഉത്ര ഏജന്‍സി എന്ന സ്ഥാപനത്തില്‍ നിന്ന് സൂരജിന്റെ അക്കൗണ്ടില്‍ 8000 രൂപ വീതം എത്താറുണ്ടായിരുന്നെന്ന് ഇടപാടുണ്ടായിരുന്ന അടൂര്‍ ഫെഡറല്‍ ബാങ്കിലെ മാനേജര്‍ ജ്യോതി മൊഴിനല്‍കി.
2018 ഫെബ്രുവരിയില്‍ മൂന്നു ലക്ഷം രൂപ ഏജന്‍സിയില്‍നിന്ന് അക്കൗണ്ടിലെത്തി. 2018 ഏപ്രില്‍ എട്ടിന് ഉത്രയുടെയും സൂരജിന്റെയും പേരില്‍ സേഫ് ഡിപ്പോസിറ്റ് ലോക്കര്‍ തുറന്നു. പിന്നീട് ലോക്കര്‍ തുറന്നതെല്ലാം സൂരജായിരുന്നു.
2019 ഏപ്രില്‍ നാലിന് ലോക്കര്‍ തുറന്ന ദിവസം തന്നെ ഒരുലക്ഷം രൂപയ്ക്ക് സ്വര്‍ണം പണയംവെച്ചു. 2020 മാര്‍ച്ച് രണ്ടിന് ഉത്രയെ അണലി കടിച്ച ദിവസവും ബാങ്കിലെത്തി ലോക്കര്‍ തുറന്നു. 2020 മേയ് 15 ന് സൂരജും പൊലീസുകാരും ഉത്രയുടെ ബന്ധുക്കളും കൂടി ലോക്കര്‍ തുറക്കാന്‍ വന്നെങ്കിലും കേസുള്ളതിനാല്‍ അനുവദിച്ചില്ലെന്നും മാനേജര്‍ മൊഴി നല്‍കി. സൂരജ് ബാങ്കിലെത്തുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസില്‍ ഹാജരാക്കിയ അസി. മാനേജര്‍ മനു ദൃശ്യങ്ങളും പ്രതിയെയും കോടതിയില്‍ കണ്ട് തിരിച്ചറിഞ്ഞു.
അഞ്ചല്‍ ഏറം മേഖലയില്‍നിന്നോ പറക്കാട് ഭാഗത്തുനിന്നോ പാമ്ബിനെ പിടികൂടി കാട്ടില്‍ വിട്ടതായി റിപ്പോര്‍ട്ടില്‍ കാണുന്നില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരായ ദിന്‍ഷ്, ഉല്ലാസ് എന്നിവര്‍ മൊഴി നല്‍കി. വന്യജീവികളെ ജനവാസപ്രദേശങ്ങളില്‍നിന്ന് രക്ഷപ്പെടുത്തി കാട്ടില്‍ തിരികെവിടുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളാണിവര്‍. കാട്ടില്‍ തിരികെ വിടുന്ന പാമ്ബുകളെയും മൃഗങ്ങളെയും കുറിച്ചുള്ള രേഖകള്‍ ടീം സൂക്ഷിക്കും. ഇതനുസരിച്ച് അഞ്ചല്‍ ഏറം മേഖലയില്‍നിന്ന് മൂര്‍ഖന്‍ പാമ്ബുകളെ പിടിച്ചതായോ കാട്ടില്‍ വിട്ടതായോ റിപ്പോര്‍ട്ടില്ല.
പറക്കോട് ഭാഗത്തുനിന്ന് അണലിയെ കിട്ടിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പെരുമ്പാമ്പുകളെ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും ഇവര്‍ മൊഴി നല്‍കി. ഏറം ഭാഗത്ത് മയിലുകളെ കാണാറുണ്ടെന്നും രക്ഷപ്പെടുത്തി കാട്ടിലയച്ചിട്ടുണ്ടെന്നും മയിലുകള്‍ പാമ്പുകളെ ഭക്ഷിക്കാറുണ്ടെന്നും സാക്ഷി ഉല്ലാസ് മൊഴി നല്‍കി. ചൊവ്വാഴ്ച മൊബൈല്‍ കോള്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിവിധ ടെലികോം കമ്പനി ഉദ്യോഗസ്ഥരെ സാക്ഷികളായി വിസ്തരിക്കും.
"
https://www.facebook.com/Malayalivartha



























