ബുക്ക് ചെയ്ത് മണിക്കൂറിനുള്ളില്‍ ഇനി പാചകവാതക സിലിണ്ടറുകള്‍ വീട്ടിലെത്തും.... പാചകവാതകവും തത്കാലായി ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു

ബുക്ക് ചെയ്ത് മുക്കാല്‍ മണിക്കുറിനകം ഇനി പാചകവാതക സിലിണ്ടറുകള്‍ വീട്ടിലെത്തും.... പാചകവാതകവും തത്കാലായി ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പാചകവാതക ബുക്കിങ്ങിന് തത്കാല്‍ സേവാസൗകര്യം ഒരുക്കുന്നത്.
തിരുവനന്തപുരമടക്കമുള്ള രാജ്യത്തെ പ്രധാനനഗരങ്ങളില്‍ ഈ സൗകര്യം നടപ്പാക്കും. ബുക്ക് ചെയ്ത് മുക്കാല്‍ മണിക്കൂറിനകം പാചകവാതക സിലിന്‍ഡറുകള്‍ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. ഹൈദരാബാദില്‍ ഈ സൗകര്യം തുടങ്ങിക്കഴിഞ്ഞു. പടിപടിയായി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തില്‍ നിന്ന് തിരുവനന്തപുരം നഗരത്തെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു സിലിന്‍ഡര്‍ മാത്രമുള്ള പാചകവാതക ഉപഭോക്താക്കള്‍ക്കാകും തത്കാല്‍ ബുക്കിങ് അനുവദിക്കുക .പ്രൈംമിനിസ്റ്റേഴ്‌സ് ഉജ്ജ്വല യോജന (പി.എം.യു.െവെ.) പദ്ധതിയില്‍ പാചകവാതക കണക്ഷന്‍ അനുവദിക്കുമ്പോള്‍ നിലവില്‍ ഒരു സിലിന്‍ഡറാണ് അനുവദിക്കാറുള്ളത്.
ഇത്തരം ഉപഭോക്താക്കള്‍ക്ക് അടുത്ത സിലിന്‍ഡര്‍ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകുമെന്നതാണ് പദ്ധതിയുടെ നേട്ടം. തത്കാല്‍ബുക്കിങ് വഴി സിലിന്‍ഡര്‍ ലഭിക്കുന്നതിന് ഹൈദരാബാദില്‍ 25 രൂപയാണ് അധികം ഈടാക്കുന്നത്.
"
https://www.facebook.com/Malayalivartha



























