താമരശ്ശേരി ചുരത്തില്‍ മിനി ലോറി കാറില്‍ തട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്

ചുരത്തില്‍ മിനി ലോറി കാറില്‍ തട്ടി ഓട്ടോറിക്ഷക്ക് മുകളിലേക്കുമറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്. ഒന്നാം വളവിന് മുകളില്‍ ഞായറാഴ്ച രാത്രി 11.30യോടെയാണ് സംഭവം നടന്നത്.
കല്‍പറ്റ സ്വദേശികളായ റിന്‍ഷ ഫാത്തിമ(12), ഓട്ടോഡ്രവര്‍ ഹര്‍ഷല്‍(28), ജമീല(47), കാറില്‍ സഞ്ചരിച്ച ഹസീന(30), റാഷിദ(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
മൈസൂരുവില്‍ നിന്ന് കോഴി കയറ്റി മലപ്പുറത്തേക്കുപോവുന്ന ലോറി നിയന്ത്രണം വിട്ട് മുന്നില്‍പോയ കാറില്‍ തട്ടിയശേഷം ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ഓട്ടോക്കുള്ളില്‍ കുടുങ്ങിയ റിന്‍ഷ ഫാത്തിമയെ ഏറെ പണിപ്പെട്ട് ഓട്ടോറിക്ഷ പൊളിച്ചാണ് പുറത്തെടുത്തത്.
കിനാലൂരിേലക്ക് വരുമമ്പോഴാണ് അപകടത്തില്‍പെട്ടതെന്ന് താമരശ്ശേരി പൊലീസ് പറഞ്ഞു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha



























