തൊഴിൽ തട്ടിപ്പ് കേസിൽ സരിതയുടേതെന്ന് കരുതുന്ന മറ്റൊരു ശബ്ദരേഖ കൂടി പുറത്ത്... നിഷേധിച്ച് സരിത എസ്. നായർ

തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ്. നായരുടേതെന്ന് കരുതുന്ന മറ്റൊരു ശബ്ദരേഖ കൂടി ഇപ്പോൾ പുറത്തായിരിക്കുകയാണ്. തൊഴിൽ തട്ടിപ്പിലെ പരാതിക്കാരനായ അരുണുമായി സരിത നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണ പാർട്ടിക്കാരാണെന്നാണ് പുതിയ ശബ്ദരേഖയിലൂടെ സരിത വ്യക്തമാക്കുന്നത്. പാർട്ടിക്കാർക്കെല്ലാം തന്നെ പേടിയാണെന്നും ഈ അവസരം മുതലാക്കി പിഴിയുകയാണെന്നും സരിത ഇടനിലക്കാരനോട് പറയുന്നുതായി കേൾക്കാം. വാങ്ങുന്ന പണം പാർട്ടി ഫണ്ടിലേക്കും ഉദ്യോഗസ്ഥർക്കുമാണ് നൽകുന്നതെന്നും സരിത കൂട്ടിച്ചേർത്തു. പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തുല്യ പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന തെളിവുകളാണ് ശബ്ദരേഖയിലൂടെ ലഭിച്ചത്.
ബിവറേജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും ജോലിവാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടുപേരില്‍നിന്ന് പണം തട്ടിയെടുത്തു എന്നാണ് സരിതയ്ക്ക് എതിരെയുള്ള കേസ്. ജോലി വാഗ്ദാനം മാത്രമല്ല, വ്യാജ നിയമന ഉത്തരവും പരാതിക്കാര്‍ക്ക് നല്‍കിയിരുന്നു. പിന്‍വാതില്‍ നിയമനം ആണെങ്കിലും ജോലി തീർച്ചയായും ലഭിക്കുമെന്ന് കാശ് വാങ്ങുന്നിന് മുന്‍പ് പരാതിക്കാരെ ബോധ്യപ്പെടുത്തുന്നതാണ് തരത്തിലാണ് ശബ്ദരേഖ. താന്‍ മുന്‍പും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്ക് ജോലി വാങ്ങി നല്‍കിയെന്നുമാണ് പറയുന്നത്.
ഈ നിയമനങ്ങള്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ആണ് നടത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് ഇതുകൊണ്ട് വലിയ നേട്ടമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കുഴപ്പമൊന്നും വരാതെ നോക്കണമെന്നും സരിത സൂചിപ്പിക്കുന്നുണ്ട്.
എന്നാലിപ്പോൾ പുറത്തു വന്നിരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്നാണ് സരിതയുടെ വാദം. അരുണിനെ ഇതുവരെ കണ്ടിട്ടേയില്ലെന്ന് സരിത തറപ്പിച്ച് പറയുന്നു. ബെവ്ക്കോ- കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാർ മുഖേന സോളാർ കേസിലെ പ്രതി സരിത നായർ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് നിലവിൽ ഉന്നയിക്കുന്ന പരാതി . ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് ജോലി വാങ്ങി നൽകിയെന്ന് പറയുന്ന സരിതയുടെ ശബ്ദരേഖയും ഇന്നലെ പുറത്ത് വന്നിരുന്നു.
ഈ തെളിവുകളെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തിരുനെൽവേലിയിലെ അക്കൗണ്ട് നമ്പർ സരിതയുടേതാണെന്ന് കണ്ടെത്തിയതായി കേസന്വേഷിക്കുന്ന സി.ഐ. ശ്രീകുമാരൻനായർ വ്യക്തമാക്കി. അതേസമയം, പരാതി നൽകി മാസങ്ങളായിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരുടെ ആരോപണം.
സരിതയുടെ അഭിഭാഷകൻ ഒത്തുതീർപ്പിനായി തന്നെ സമീപിച്ചുവെന്നും സരിതയും അമ്മയും അഭിഭാഷകനും മറ്റുള്ളവരും തന്നെ വിളിച്ച 300ലധികം ഫോൺ കോളുകളുടെ വിശദാംശങ്ങൾ തന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുൺ പറഞ്ഞു. സരിതയുടെ അക്കൗണ്ടിലേക്ക് ഏകദേശം 3 ലക്ഷത്തോളം രൂപ കൈമാറിയെന്നും അരുൺ ആരോപിക്കുന്നു. മറ്റു പല കേസുകളും സിബിഐക്ക് കൈമാറുന്ന നമ്മുടെ സർക്കാർ ഈ വിഷയവും വളരെ ഗൗരവമായി തന്നെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് കരുതാം.
https://www.facebook.com/Malayalivartha



























