ലോട്ടറി തട്ടിപ്പ്; കുന്ദമംഗലത്ത് ഭിന്നശേഷിക്കാരെനെ ഉൾപ്പെടെ കബളിപ്പിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് ലോട്ടറി തട്ടിപ്പ്. ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തിയാണ് ഏജന്റുമാരിൽ നിന്നും പണം തട്ടിയെടുത്തത്. പണം നഷ്ട്ടമായവർ പോലീസിൽ പരാതികൊടുത്തതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
ഭിന്ന ശേഷിക്കാരനായ സത്യനാഥിന്റെ കാന്തല്ലൂരിലെ ലോട്ടറി കടയിലാണ് ആദ്യം തട്ടിപ്പ് നടന്നത്. വിൻ വിൻ ലോട്ടറിയുടെ ടിക്കറ്റ് നൽകി 2000 രൂപ സമ്മാനം കിട്ടിയ ടിക്കറ്റെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു 900 രൂപയുടെ ടിക്കറ്റും 1100 രൂപയും കൈപ്പറ്റിയത്. സത്യനാഥൻ ജില്ലാ ഓഫീസിൽ നിന്നും തുക കൈപ്പറ്റാൻ പോയപ്പോഴാണ് സത്യനാഥൻ യാഥാർഥ്യം മനസിലാക്കിയത്. കുന്ദമംഗലത്ത് സരസ്വതി ലോട്ടറി ഏജൻസി നടത്തുന്ന ആനന്ദനും ഇതേ രീതിയിൽ തട്ടിപ്പിന് ഇരയായി. 5000 രൂപയാണ് ആനന്ദിന് നഷ്ടമായത് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഇരുവരും പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























