എന്‍.സി.പി.ക്കുള്ളില്‍ ഭിന്നതയുണ്ടാക്കിയെന്നു പറഞ്ഞ് കാപ്പന്‍ ബഹളം വെയ്‌ക്കേണ്ട; പാലാ നിയോജക മണ്ഡലത്തില്‍ എത്ര എന്‍.സി.പി.ക്കാര്‍ ഉണ്ടെന്ന് നമുക്ക് അറിയാം; മാണി സി. കാപ്പന് പാലായില്‍ വലിയ വേരൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ

മാണി സി. കാപ്പന് പാലായില്‍ വലിയ വേരൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. മാണി ഗ്രൂപ്പ് ഇടതു പക്ഷത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ പാലാ സീറ്റ് തരണമെന്നായിരുന്നു അവരുടെ ഡിമാന്റ്. പാലാ സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്തിന് നുണ പറയണമെന്ന് ചോദിച്ച പി. സി. ജോര്‍ജ് അല്‍പ്പം കാത്തിരുന്ന ശേഷം കാപ്പന് പാലാ സീറ്റിനെ ചൊല്ലി ബഹളം ഉണ്ടാക്കാമായിരുന്നുവെന്നും പ്രതികരിച്ചു.
എന്‍.സി.പി.ക്കുള്ളില്‍ ഭിന്നതയുണ്ടാക്കിയെന്നു പറഞ്ഞ് കാപ്പന്‍ ബഹളം വെയ്‌ക്കേണ്ട. പാലാ നിയോജക മണ്ഡലത്തില്‍ എത്ര എന്‍.സി.പി.ക്കാര്‍ ഉണ്ടെന്ന് നമുക്ക് അറിയാം. ജയിച്ചതിനു ശേഷം എന്റെ ആളുകളെ ഉള്‍പ്പെടെ അദ്ദേഹം സ്‌നേഹത്തില്‍ പിടിച്ചെടുത്തു. അങ്ങനെ കുറേ ആളുകളെ മാത്രമാണ് കാപ്പന്‍ ഉണ്ടാക്കിയിരിക്കുന്നത്. അതല്ലാതെ കാപ്പന് പാലായില്‍ വലിയ വേരൊന്നുമില്ലെന്നും പി. സി. ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
ദേശീയ തലത്തില്‍ ശരദ് പവാറിനെയാണ് കാപ്പന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ശരദ് പവാര്‍ സി.പി.എം. ഉള്‍പ്പെടെയുള്ള കക്ഷികളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ശരദ് പവാറിന് കേരളത്തിലെ ഇടതുപക്ഷത്തിനെതിരായി നില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ശരദ് പവാറിന് കാപ്പനെ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ വരുമ്ബോള്‍ കാപ്പന് യു.ഡി.എഫില്‍ ചേരാതെ വഴിയില്ലെന്നും ജോര്‍ജ്ജ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
https://www.facebook.com/Malayalivartha