താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം...

താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചുരത്തിലെ എട്ടാം വളവിനും ഒന്‍പതാം വളവിനും റോ വളരെ കുറവുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മാണവും 12 കിലോ മീറ്റര്‍ ദൂരത്തില്‍ ടാറിംഗുമാണ് ചുരം നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.
മാര്‍ച്ച് അവസാനത്തോട് കൂടി പദ്ധതി പൂര്‍ത്തിയാക്കാനാണ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. ഇന്ന് മുതല്‍ വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂരില്‍ നിന്ന് നാടുകാണി ചുരംവഴിയും പോകണം.
രാവിലെ അഞ്ച് മുതല്‍ 10 വരെ എല്ലാ ചരക്ക് വാഹനങ്ങള്‍ക്കും ബസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും. ഈ സമയത്ത് യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി മിനി സര്‍വീസ് ഏര്‍പ്പെടുത്തും.
"
https://www.facebook.com/Malayalivartha