തെറി വിളിക്കുന്നത് ഒട്ടും ഇഷ്ടമല്ല ; ഇനി തന്നെ ആരെങ്കിലും ചീത്ത വിളിച്ചാൽ തിരിച്ചു വിളിക്കില്ല ; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബിഗ്ബോസ് സീസൺ ത്രീക്ക് ഇന്നലെ തുടക്കമായിരിക്കുകയാണ്.ഊഹാപോഹങ്ങൾക്ക് എല്ലാം വിരാമമിട്ട് ആരൊക്കെയാണ് മത്സരാർത്ഥികൾ എന്ന് വ്യക്തമായി പ്രേക്ഷകർക്കു മനസ്സിലായി കഴിഞ്ഞിരിക്കുന്നു. വിവിധ മേഖലകളിൽ നിന്നുള്ള പലരാണ് ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. അങ്ങനെ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് കാര്യത്തിൽ തീരുമാനമായി. മത്സരാർത്ഥികൾ ആരൊക്കെ ഉണ്ടാകും എന്ന കാര്യത്തിൽ പലരും പ്രവചനം നടത്തിയപ്പോൾ ഉയർന്നുവന്ന പേരായിരുന്നു ഭാഗ്യലക്ഷ്മി. അങ്ങനെ അവസാനത്തെ മത്സരാർത്ഥിയായി ഭാഗ്യലക്ഷ്മിയും എത്തി. ആദ്യ ദിനത്തിൽ തന്നെ ഭാഗ്യലക്ഷ്മി വിജയി പിന്നെ നായരുമായി ഉണ്ടായ സംഭവത്തെക്കുറിച്ച് വാചാലമായ കാഴ്ചയായിരുന്നു കാണാൻ സാധിച്ചത്. തന്നെ തെറി വിളിക്കുന്നത് ഒട്ടും ഇഷ്ടമല്ല എന്നും ഇങ്ങനെ തെറികൾ എന്നും താൻ കേട്ടിട്ടില്ല എന്നും ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളോട് പറയുകയാണ് ഭാഗ്യലക്ഷ്മി. തന്റെ മകനെ പോലും താൻ എടാ എന്ന് വിളിച്ചിട്ടില്ല എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നുണ്ട്. അത്തരത്തിലുള്ള താൻ ഇങ്ങനെയൊക്കെ കേട്ടപ്പോൾ വളരെയധികം വിഷമിച്ചുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ഇനി തന്നെ ആരെങ്കിലും ചീത്ത വിളിച്ചാൽ തിരിച്ചു വിളിക്കില്ല എന്നും ഭാഗ്യ ലക്ഷ്മി പറയുന്നുണ്ട് . അതേസമയം ഭാഗ്യലക്ഷ്മിക്ക് മറുപടി മറ്റൊരു മത്സരാർത്ഥിയായ ലക്ഷ്മി ജയൻ നൽകുന്നുണ്ട് . ചിലർ യൂട്യൂബിലെ തമ്പ് നെയിൽ കാണുക മാത്രമേ ചെയ്യുകയുള്ളൂ എന്നും അത് വച്ച് മറ്റുള്ളവരെ വിധിക്കും എന്നും ലക്ഷ്മി മറുപടി നൽകുന്നു. ഏതായാലും ബിഗ് ബോസ് വീട്ടിലെ ആദ്യദിനത്തിൽ തന്നെ വിജയ് പി നായരുമായി ഉണ്ടായ പ്രശ്നത്തെപ്പറ്റി ഭാഗ്യലക്ഷ്മി മനസ്സ് തുറന്നിരിക്കുകയാണ്.
അതേസമയം ബിഗ് ബോസ് സീസണ്‍ മൂന്നില്‍ പങ്കെടുക്കുന്നത് സിനിമ-സീരിയല്‍-സോഷ്യല്‍മീഡിയ താരങ്ങളല്ല, പകരം ജീവിതാനുഭവങ്ങളുള്ള വ്യക്തികളാണെന്ന് നടന്‍ മോഹന്‍ലാല്‍, പറഞ്ഞു. വളരെയധികം സ്വപ്‌നങ്ങളുള്ള ആള്‍ക്കാരാണ് ഇത്തവണ ഷോയില്‍ പങ്കെടുക്കുന്നത്. അതുകൊണ്ടാണ് ഈ സീസണിനെ സീസണ്‍ ഓഫ് ഡ്രീമേഴ്‌സ് എന്ന പേരിട്ടിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ജീവിതത്തില്‍ ഇങ്ങനെയൊക്കെ ആവണമെന്ന് ആഗ്രഹമുള്ളവരാണ് പങ്കെടുക്കുന്ന എല്ലാവരും. ഇതുപോലെയൊരു പ്ലാറ്റ്‌ഫോം അവര്‍ക്ക് കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്. അതുകൊണ്ട് അത്രയും എനര്‍ജിയിലാണ് അവര്‍ വന്നിരിക്കുന്നത്. ഇത്തവണ വളരെ ആസ്വാദ്യകരമായ സീസണായിരിക്കും. ഏറ്റവും നല്ല ഷോയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.എന്നും മോഹൻലാൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha