ജലമെട്രോയുടെ ആദ്യപാതയും ടെര്‍മിനലുകളും ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍... മാര്‍ച്ചില്‍ ജലമെട്രോ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും

ജലമെട്രോയുടെ ആദ്യപാതയും ടെര്‍മിനലുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. പേട്ടയില്‍ നിര്‍മാണം പൂര്‍ത്തിയായ പനംകുറ്റി പുതിയ പാലം, കനാല്‍ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.
വൈറ്റില ജലമെട്രോ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ജലമെട്രോയുടെ വൈറ്റിലമുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കുവരെയുള്ള പാതയാണ് ഉദ്ഘാടനം ചെയ്തത്.
മാര്‍ച്ചില്‍ ജലമെട്രോ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. 78.6 കിലോമീറ്ററില്‍ 15 പാതകളിലാണ് സര്‍വീസ്. 38 സ്റ്റേഷനുണ്ട്. 678 കോടിയാണ് പദ്ധതിച്ചെലവ്.
പേട്ടഎസ്എന്‍ ജങ്ഷന്‍ മെട്രോ നിര്‍മാണത്തിന്റെ ഭാഗമായാണ് പനംകുറ്റി പാലം നിര്‍മിച്ചത്. തേവരപേരണ്ടൂര്‍ കനാല്‍ ഉള്‍പ്പെടെ നഗരത്തിലെ കനാലുകള്‍ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.
"
https://www.facebook.com/Malayalivartha