ട്യൂഷൻ ക്ലാസ്സിന്റെ മറവില്‍ കുട്ടികളെ ചൂഷണം ചെയ്യും... ശേഷം വീട്ടിൽ പോയി പണം എടുത്തു കൊണ്ട് വരാൻ ആവശ്യപ്പെടും... കൊല്ലത്ത് അധ്യാപികയ്‌ക്കെതിരേ പൊലീസ് കേസ്...

ട്യൂഷൻ എടുത്തുന്നതിന്റെ മറവിൽ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ അധ്യാപികയ്ക്കെതിരേ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു. കൊല്ലം തങ്കശ്ശേരിയിൽ താമസിക്കുന്ന സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ട്യൂഷൻ ക്ലാസിനായി എത്തിയിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തന്റെ വീട്ടിൽ ഒരുമിച്ച് താമസിക്കാൻ അധ്യാപിക അവസരം ഒരുക്കിയിരുന്നു. പെൺകുട്ടികളുടെ ഫോൺ അധ്യാപിക ഇടയ്ക്ക് ഉപയോഗിക്കാറുണ്ട്.
കുട്ടികളുടെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടാക്കി അധ്യാപിക മറ്റുള്ളവരുമായി ചാറ്റ് ചെയ്തിരുന്നു. ഇത് കുട്ടികൾ തന്നെ ചെയ്തതാണെന്നും ഇത് പുറത്തറിയിക്കുമെന്നും പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയതായി വിദ്യാർഥികൾ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി.
ഈ വിവരം പുറത്തു പറയാതിരിക്കാനായി പണം കൊണ്ടുവരാൻ അധ്യാപിക ആവശ്യപ്പെട്ടതായും പരാതിയിൽ സൂചിപ്പിക്കുന്നു.
ഇതേതുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ സിറ്റി പോലീസ് കമ്മിഷണറിനു പരാതി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിട്ടുണ്ട്. അധ്യാപികയ്ക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി.സജിനാഥ് വ്യക്തമാക്കി.
"https://www.facebook.com/Malayalivartha