റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറി ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ക്ക് പരിക്ക്

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറി ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചുകയറി കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ രണ്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നല്‍കി വിട്ടയച്ചു.
ലോറി ഓടിയെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ കടയ്ക്ക് മുന്നിലുണ്ടായിരുന്നവര്‍ പെട്ടെന്ന് ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മാരായമുട്ടം ജങ്ഷന് സമീപത്തെ സ്റ്റേഷനറിക്കടയില്‍ വൈകുന്നേരം നാലോടെയായിരുന്നു സംഭവം നടന്നത്.
മിനി ലോറി സൈഡില്‍ ഇറക്കമുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തശേഷം പുറത്തേക്ക് പോയപ്പോഴായിരുന്നു ലോറി തനിയെ ഇഴഞ്ഞുനീങ്ങിയത്.
ഇടിയുടെ ആഘാതത്തില്‍ കടയുടെയും വാഹനത്തിന്റെയും മുന്‍വശങ്ങള്‍ തകര്‍ന്നു. മാരായമുട്ടം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha