ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തു നിന്ന് സംസാരിച്ചിരുന്ന സംഘം മറ്റൊരു സംഘവുമായി വാക്കേറ്റവും കയ്യാങ്കളിയും ; പോലീസ് എത്തിയതോടെ ചിതറിയോടി; ഒടുവിൽ കൂട്ടുക്കാർ അറിഞ്ഞത് നടുക്കുന്ന വിവരം ; യുവാവിന്റെ മരണത്തിൽ വിറങ്ങലിച്ച് വീട്ടുക്കാർ

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കെട്ടിടത്തിലെ ടാങ്കിൽ വീണ് മരിച്ചു. ഏറ്റുമാനൂരിനു സമീപം രാത്രി 9:30നാണ് സംഭവം തവളക്കുഴി ബീന നിവാസിൽ നീരജ് റെജി (22) ആണ് മരിച്ചത്. ഇൻഫോസിസ് ജീവനക്കാരനാണ്. ഏറ്റുമാനൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു നീരജും സുഹൃത്തുക്കളും ഭക്ഷണം കഴിച്ച ശേഷം പുറത്തു നിന്ന് സംസാരിച്ചിരുന്ന ഇവരുടെ സംഘം മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. സംഭവം കയ്യാങ്കളിയിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. ഇതോടെ കൂട്ടം കൂടി നിന്ന യുവാക്കളുടെ സംഘം ചിതറിയോടുകയായിരുന്നു നീരജും മറ്റ് 2 പേരും സമീപത്തെ വെളിച്ചമില്ലാത്ത കെട്ടിടത്തിലേക്കാണ് ഓടി കയറിയത്.
പിന്നീട് പൊലീസ് സംഘം പോയെന്ന് ഉറപ്പുവരുത്തിയ യുവാക്കൾ പുറത്തെത്തിയപ്പോഴാണ് നീരജിനെ കാണാതായെന്ന് അറിയുന്നത്. തുടർന്ന് കെട്ടിടത്തിനുള്ളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് 20 അടി താഴ്ചയുള്ള കുഴിയിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. കോട്ടയത്തു നിന്നു അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി വല ഉപയോഗിച്ച് നീരജിനെ പുറത്തെടുത്തു മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. വെള്ളം ശേഖരിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നടയുടെ താഴെയുള്ള കുഴിയിലാണ് നീരജ് വീണത്. കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. ചതുരാകൃതിയിൽ നിർമിച്ച കോൺക്രീറ്റ് കുഴിക്ക് ആൾമറയില്ലാതിരുന്നതും സ്ഥലത്ത് വെളിച്ചം ഇല്ലാതിരുന്നതുമാണ് അപകടത്തിനു കാരണമായതെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. യുവാക്കൾ പ്രശ്നമുണ്ടാക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് സ്ഥലത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha