Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായി 64 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ; സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17-ാം തീയതി ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

16 FEBRUARY 2021 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..

എസ് പിയുടെ പേനത്തുമ്പിൽ ഡി ജി പിയുടെ തല ! ചരിത്ര നിമിഷത്തിൽ പോലീസ് ആസ്ഥാനം... കാലം കണക്കുചോദിക്കുന്നു

ബിജെപി ഫണ്ടിൽ നടന്ന കൊള്ളയെക്കുറിച്ച് സമഗ്രമായ പോലീസ് അന്വേഷണം അടിയന്തരമായി നടക്കണം; പൊതുജനങ്ങളുടെ പണവും പ്രവർത്തകരുടെ വിഹിതവും ഇത്തരത്തിൽ നേതാക്കൾ പോക്കറ്റിലാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17-ാം തീയതി വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മണ്ഡലാനുസരണം എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും. തിരുവനന്തപുരം 4, കൊല്ലം 5, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 8, എറണാകുളം 8, തൃശൂര്‍ 5, കോഴിക്കോട് 8, കണ്ണൂര്‍ 3, കാസര്‍ഗോഡ് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമായിരിക്കുന്നത്. മാറനല്ലൂര്‍, വിളവൂര്‍ക്കര്‍, പെരുമാതുറ, വേളി എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്നത്.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിരിക്കുകയാണ്. അതില്‍ 461 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.

ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി സേവന മേഖല വിപുലമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് ആറുവരെ ആക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകള്‍, സ്വകാര്യതയുള്ള പരിശോധന മുറികള്‍, മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സകള്‍, ഡോക്ടര്‍മാരെ കാണുന്നതിന് മുമ്പ് നഴ്‌സുമാര്‍ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാര്‍ദ്ദവുമായ അന്തരീഷം എന്നിവയാണ് ആര്‍ദ്രം മിഷന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൂടാതെ ആസ്മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസം ക്ലിനിക്ക്, ഫീല്‍ഡ് തലത്തില്‍ സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ക്ലിനിക്കുകള്‍ എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കി വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം  (4 minutes ago)

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!  (10 minutes ago)

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..  (15 minutes ago)

എസ് പിയുടെ പേനത്തുമ്പിൽ ഡി ജി പിയുടെ തല ! ചരിത്ര നിമിഷത്തിൽ പോലീസ് ആസ്ഥാനം... കാലം കണക്കുചോദിക്കുന്നു  (21 minutes ago)

ബിജെപി ഫണ്ടിൽ നടന്ന കൊള്ളയെക്കുറിച്ച് സമഗ്രമായ പോലീസ് അന്വേഷണം അടിയന്തരമായി നടക്കണം; പൊതുജനങ്ങളുടെ പണവും പ്രവർത്തകരുടെ വിഹിതവും ഇത്തരത്തിൽ നേതാക്കൾ പോക്കറ്റിലാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെ  (42 minutes ago)

രജിസ്ട്രേഷന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (47 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 153 പേര്‍ അറസ്റ്റിൽ; ഇത് വരെ രജിസ്റ്റര്‍ ചെയ്തത് 6691 കേസുകൾ  (55 minutes ago)

പി.എം. ശ്രീ. പദ്ധതി; മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി കാര്യങ്ങൾ ആലോചിക്കേണ്ട കാര്യം ഇല്ല; നിലപാട് വ്യക്തമാക്കി മുൻ മന്ത്രി വി. ശിവൻകുട്ടി  (57 minutes ago)

ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ “കാലുകുത്താൻ” കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണ്; ആഞ്ഞടിച്ച്  (1 hour ago)

ബൈക്ക് റേസിന് ഒന്നാമതെത്തിയ 16കാരനെ തട്ടിക്കൊണ്ടുപോയി  (1 hour ago)

ശബരിമലയില്‍ ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലും എല്ലാം നിയന്ത്രിച്ച മന്ത്രിമാര്‍ പുറത്തും എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിലെ നിലവിലെ അവസ്ഥ; താന്ത്രിക ചുമതല ആര്‍ക്ക് നല്‍കണമെന്നത് ഒരു രാ  (1 hour ago)

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല; എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു; നിലപാട് വ്യക  (1 hour ago)

ഒറ്റ ദിവസം കൊണ്ട് 900 ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത് ബുദ്ധിമുട്ടായി ; കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കേസിന്റെ മേല്‍നോട്ടം കോടതിക്കാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് കെ മുരളീധരന്‍  (1 hour ago)

വൈദ്യുതി തടസ്സം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കണം; ഓരോ സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണം; നിർണായക നിർദേശവുമായി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Malayali Vartha Recommends