സീറ്റ് നല്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും; കാനം രാജേന്ദ്രന് വ്യവസായിയുടെ കത്ത്

സീറ്റ് നല്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണി ഉന്നയിച്ച് കാനം രാജേന്ദ്രന് വ്യവസായിയുടെ കത്ത്. പാലക്കാട് മണ്ണാര്‍ക്കാട് സീറ്റ് ലഭിക്കണമെന്നാണ് ഇയാളുടെ ആവശ്യം. കഞ്ചിക്കോട്ടെ വ്യവസായി ആയ ഐസക്ക് വര്‍ഗീസാണ് കാനം രാജേന്ദ്രന് കത്തയച്ചത്. സഭാ നേതൃത്വത്തിന്റെ ശുപാര്‍ശ കത്തുമായി ഇയാള്‍ നേരത്തെ സി പി ഐ സംസ്ഥാന സെക്രട്ടറിയെ നേരിട്ട് കണ്ടിരുന്നു. സി പി ഐ പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് രാജിനെ രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കുന്ന ഉള്ളടക്കമാണ് കത്തില്‍ ഉള്ളതെന്ന് ഐസക് വര്‍ഗീസ് ആരോപിക്കുന്നു.
എന്നാല്‍ ഈ ആരോപണം സി പി ഐ നേതൃത്വം തള്ളുകയും സ്ഥാനാര്‍ത്ഥിത്വം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. അതേ സമയം സുരേഷ് രാജിനെ മത്സരിപ്പിക്കാനാണ് തന്നെ ഒഴിവാക്കുന്നതെന്നാണ് ഐസക് വര്‍ഗീസ് ആരോപിക്കുന്നത്. തനിക്ക് സഭയുടെ പിന്തുണയുണ്ടെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നല്കിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഐസക്ക് വര്‍ഗീസിന്റെ ഭീഷണി വിലയ്‌ക്കെടുക്കാത്ത സി പി ഐ ഇതിനോടകം തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ണാര്‍കാട്, പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാക്കാനായി സി പി ഐ പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് രാജിന്റെ നേതൃത്വത്തില്‍ പാലക്കാട് രൂപത അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























