ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി

ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യയ്ക്ക് 38 ശതമാനം വളർച്ച ..
സ്മാർട്ട്‌ഫോണുകളുടെ കരുത്തിൽ ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി ഈ സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ 38% വർദ്ധിച്ച് 3100 കോടി ഡോളറിലെത്തി (ഏകദേശം 2.78 ലക്ഷം കോടി രൂപ). സ്മാർട്ട്‌ഫോണുകളാണ് ഈ വളർച്ചയുടെ പ്രധാന കാരണം, കയറ്റുമതിയുടെ 60% വും സ്മാർട്ട്‌ഫോണുകളാണ്; ആപ്പിളിന്റെ കയറ്റുമതി ഇതിൽ വലിയ പങ്ക് വഹിക്കുന്നു. ഉത്പാദന പ്രോത്സാഹന പദ്ധതികൾ (PLI) ഈ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.. മൂല്യത്തിൽ മൂന്നാം സ്ഥാനത്താണെങ്കിലും കയറ്റുമതിവളർച്ചയിൽ ഒന്നാമതാണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ.
ഏപ്രിൽ-നവംബർ കാലത്ത് 3,100 കോടി ഡോളറിന്റെ (2.78 ലക്ഷം കോടി രൂപ) ഉത്പന്നങ്ങളാണ് ഈ വിഭാഗത്തിൽ കയറ്റി അയച്ചതെന്ന് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ 60 ശതമാനംവരെ സ്മാർട്ട്‌ഫോണുകളാണ്. 1,870 കോടി ഡോളറിന്റെ (1.68 ലക്ഷം കോടി രൂപ) സ്മാർട്ട്‌ഫോണുകൾ കടൽകടന്നു. ഇതിൽത്തന്നെ 1,400 കോടി ഡോളർ (1.25 ലക്ഷം കോടി രൂപ) ആപ്പിളിനു സ്വന്തമാണ്.
ഉത്പാദന അനുബന്ധ ഇളവു പദ്ധതി തുടങ്ങിയശേഷമാണ് രാജ്യത്തുനിന്ന് സ്മാർട്ട്‌ഫോൺ കയറ്റുമതി ഉയരാൻ തുടങ്ങിയത്. 2020-21 സാമ്പത്തിക വർഷത്തിൽ വെറും 300 കോടി ഡോളറിന്റെ (ഏകദേശം 26,800 കോടി രൂപ) സ്മാർട്ട്‌ഫോൺ കയറ്റുമതിയാണ് രാജ്യത്തുണ്ടായത്. 2024-25ലിത് 2,400 കോടി ഡോളറിൽ (2.15 ലക്ഷം കോടി രൂപ) എത്തി.
കയറ്റുമതിയിൽ 7,970 കോടി ഡോളറുമായി എൻജിനിയറിങ് ഉത്പന്നങ്ങളാണ് മുന്നിലുള്ളത്. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ 4.3 ശതമാനം മാത്രമാണ് വർധന. രണ്ടാമതുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 3,790 കോടി ഡോളറിന്റേതാണ്. മുൻവർഷത്തെക്കാൾ 14.7 ശതമാനം വളർച്ച കുറയുകയും ചെയ്തു. മൂന്നാം സ്ഥാനത്താണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ വരുന്നത്. മരുന്ന്-ഫാർമ ഉത്പന്ന കയറ്റുമതി നാലാമതും (2,040 കോടി ഡോളർ) ആഭരണ-വൈരക്കല്ല് കയറ്റുമതി അഞ്ചാമതും (1,910 കോടി ഡോളർ) വരുന്നു. മരുന്നുകയറ്റുമതി 6.5 ശതമാനം ഉയർന്നപ്പോൾ ആഭരണ കയറ്റുമതിയിൽ 0.6 ശതമാനം ഇടിവുനേരിട്ടു.
പ്രധാന വിവരങ്ങൾ:
വളർച്ചാ നിരക്ക്: 38% (ഏപ്രിൽ-നവംബർ 2025).
മൊത്തം കയറ്റുമതി: 3100 കോടി ഡോളർ (ഏകദേശം 2.78 ലക്ഷം കോടി രൂപ).
പ്രധാന പങ്ക്: സ്മാർട്ട്‌ഫോണുകൾ (60% വരെ).
ആപ്പിളിന്റെ സ്വാധീനം: 1.25 ലക്ഷം കോടി രൂപയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ വലിയ പങ്ക് ആപ്പിളിനുണ്ട്.
കാരണങ്ങൾ: ഉത്പാദന അനുബന്ധ ഇളവു പദ്ധതി (PLI) പോലുള്ള പ്രോത്സാഹനങ്ങൾ.
മറ്റ് കയറ്റുമതികൾ: എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളാണ് കയറ്റുമതിയിൽ മുന്നിൽ (7970 കോടി ഡോളർ).
ഏറ്റവും വേഗത്തിൽ വളരുന്ന മേഖല: ഇന്ത്യയുടെ ടോപ്പ് 30 കയറ്റുമതി ഇനങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയാണ് ഇലക്ട്രോണിക്സ്.
ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതിയില്‍ 38 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഇക്കാലയളവില്‍ 3,100 കോടി ഡോളറിന്റെ 2.78 ലക്ഷം കോടി രൂപ ഉത്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ കയറ്റി അയച്ചതെന്ന് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു.
മൂന്നാം സ്ഥാനത്താണെങ്കിലും കയറ്റുമതി വളര്‍ച്ചയില്‍ ഒന്നാമതാണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍. ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ 60 ശതമാനംവരെ സ്മാര്‍ട്ട്‌ഫോണുകളാണ്. 1.68 ലക്ഷം കോടി രൂപയുടെ സ്മര്‍ട്ട്ഫോണുകളാണ് കയറ്റുമതി ചെയ്തത്. ഉത്പാദന അനുബന്ധ ഇളവു പദ്ധതി തുടങ്ങിയശേഷമാണ് രാജ്യത്തുനിന്ന് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഉയരാന്‍ തുടങ്ങിയത്.
ഇതില്‍ത്തന്നെ 1.25 ലക്ഷം കോടി രൂപ നേട്ടമാണ് ആപ്പിള്‍ സ്വന്തമാക്കിയത്. കയറ്റുമതിയില്‍ 7,970 കോടി ഡോളറുമായി എന്‍ജിനിയറിങ് ഉത്പന്നങ്ങളാണ് മുന്നിലുള്ളത്.
ഇന്ത്യ നിർമിത വാഹനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ പ്രിയമേറുന്നു. ഇന്ത്യയിൽനിന്നുള്ള വാഹന കയറ്റുമതി സർവകാല റെക്കോഡിലേക്ക് കുതിക്കുന്നതായാണ് റിപ്പോർട്ട്. വിദേശ കാർ നിർമാതാക്കളാണ് ഇന്ത്യയിൽനിന്ന് കാർ കയറ്റുമതി ചെയ്ത് വൻ വരുമാനം നേടുന്നത്. ചെലവ് വളരെ കുറവാണെന്നതാണ് ഇന്ത്യയെ കയറ്റുമതി ഹബാക്കാൻ ജപ്പാന്റെ മാരുതി സുസുകി, ദക്ഷിണ കൊറിയയുടെ കിയ, ജർമൻ കമ്പനിയായ ഫോക്സ്‍വാഗൺ-സ്കോഡ തുടങ്ങിയ കമ്പനികളെ പ്രേരിപ്പിച്ചത്. വിപണി കണ്ടെത്താനാകാതെ യു.എസ് കമ്പനികളായ ഫോർഡ് മോട്ടോർസും ജനറൽ മോട്ടോർസും ഇന്ത്യ വിട്ടതിന് പിന്നാലെയാണ് മറ്റു കമ്പനികളുടെ കയറ്റുമതി ഉയർന്നത്.
കഴിഞ്ഞ വർഷം 743,326 വാഹനങ്ങളാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. എന്നാൽ, ഈ വർഷം നവംബറോടെ കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 790,667 കടന്നു. ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന ഡിസംബറിലെ കണക്കുകൂടി പുറത്തുവരുന്നതോടെ പുതിയ റെക്കോഡ് തൊടുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. പത്ത് ലക്ഷം കാർ കയറ്റുമതി എന്ന നേട്ടം ഈ വർഷം സ്വന്തമാക്കാൻ കഴിയുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.
2020 ലെ കയറ്റമതിയിൽനിന്ന് ഇരട്ടിയിലേറെ വർധനവാണുണ്ടായത്. 428,098 വാഹനങ്ങളാണ് 2020ൽ ഇന്ത്യ വിദേശ വിപണിയിൽ വിൽപന നടത്തിയത്. കോവിഡ് മഹാമാരിക്ക് പിന്നാലെ ഫാക്ടറികൾ അടച്ചുപൂട്ടിയത് കയറ്റുമതിക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനു മുമ്പ് 2017ലാണ് ഏറ്റവും അധികം കാറുകൾ കയറ്റുമതി ചെയ്തത്. 738,894 യൂനിറ്റുകൾ കടൽ കടന്നു. അന്ന് കയറ്റുമതിയുടെ ആഗോള കേന്ദ്രമായി ഫോർഡും ജനറൽ മോട്ടോർസും ഇന്ത്യയെ മാറ്റുകയായിരുന്നു. ഫോർഡ് ചെന്നൈ, സനന്ദ് പ്ലാന്റുകളിലും ജനറൽ മോട്ടോർസ് മഹാരാഷ്ട്രയിലെ തലിഗാവിലുള്ള പ്ലാന്റിലുമാണ് വാഹനങ്ങൾ നിർമിച്ചിരുന്നത്. ആഭ്യന്തര വിപണി ശക്തമാകുകയും ലാറ്റിൻ അമേരിക്ക, ആഫ്രിക്ക മേഖലയുടെ ഡിമാൻഡ് ഇടിയുകയും ചെയ്ത 2018, 2019 വർഷങ്ങളിൽ കയറ്റുമതി കനത്ത ഇടിവ് നേരിട്ടു.
പക്ഷെ, ഫോർഡും ജനറൽ മോട്ടോർസും രാജ്യം വിട്ടത് മാരുതി സുസുകി, കിയ, സ്കോഡ-ഫോക്സ്‍വാഗൺ തുടങ്ങി കമ്പനികൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകിയെന്ന് വിദഗ്ധർ പറയുന്നു. മാരുതി സുസുകിയാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ കയറ്റുമതി ചെയ്ത കമ്പനി. 332,585 ലക്ഷം കാറുകൾ 2025 സാമ്പത്തിക വർഷം വിദേശ വിപണിയിൽ വിൽപന നടത്തിയെന്നാണ് കണക്ക്. ഇന്ത്യൻ വിപണിക്ക് ഇഷ്ടമായില്ലെങ്കിലും മാരുതി സുസുകിയുടെ ജിംനി 100 ലേറെ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. നിർമാണം തുടങ്ങിയ ശേഷം ഒരു ലക്ഷം യൂനിറ്റുകളാണ് മാരുതി വിദേശ വിപണിയിൽ വിറ്റത്.
https://www.facebook.com/Malayalivartha























