മാണി സി കാപ്പന്‍ പാലാക്കാരെ വഞ്ചിച്ചു; എല്‍ ഡി എഫിനോട് മാത്രമല്ല തിരഞ്ഞെടുത്തവരോടും മാണി സി കാപ്പന്‍ വഞ്ചന കാണിച്ചുവെന്നും പിണറായി വിജയൻ

മാണി സി കാപ്പന്റെ യു ഡി എഫ് പ്രവേശനത്തിന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മാണി സി കാപ്പന്റെ യു ഡി എഫ് പ്രവേശനത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. മാണി സി കാപ്പന്റെ യു ഡി എഫ് പ്രവേശത്തെ എങ്ങനെ കാണുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പനെ നിയമസഭയിലേക്ക് എത്തിയ പാലായിലെ ജനങ്ങളെ അയാള്‍ വഞ്ചിച്ചു. അദ്ദേഹത്തിന്റെ മോഹം നടന്ന രീതിയിലാണ് കാണുന്നത്.
എല്‍ ഡി എഫ് എന്ന രീതിയില്‍ സഹായിച്ചവരെ കാണാത്തെ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എല്‍ ഡി എഫിനോട് മാത്രമല്ല തിരഞ്ഞെടുത്തവരോടും മാണി സി കാപ്പന്‍ വഞ്ചന കാണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ തന്നെ അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























