ഇന്ധന വിലവര്‍ദ്ധനവ് മിഡില്‍ ക്ലാസ്സിനെ ബാധിക്കില്ല: രാഹുല്‍ ഈശ്വര്‍

ഇന്ധന വിലവര്‍ദ്ധനവ് രാജ്യത്തെ മിഡില്‍ ക്ലാസ്സിനെയും അപ്പര്‍ മിഡില്‍ ക്ലാസ്സിനെയും ബാധിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍. ലോവര്‍ മിഡില്‍ ക്ലാസ്സിനെയാണ് ഇന്ധന വില വര്‍ദ്ധനവ് കൂടുതല്‍ ബാധിക്കുകയെന്ന് ഒരു മാധ്യമത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഇന്ധന വിലയിലെ നികുതി കുറയ്ക്കാന്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ തയ്യാറകുമോയെന്ന് ചോദിച്ച രാഹുല്‍ ഈശ്വര്‍ ഇന്ധന വില വര്‍ദ്ധനവില്‍ സര്‍ക്കാരിന് എതിരെ പ്രതിഷേധിക്കുന്നതിന് പകരം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്‌ന പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചു. അതേ സമയം ലിറ്ററിന് 30 പൈസ വര്‍ദ്ധിപ്പിച്ച പെട്രോളിന് ഇന്ന് ലിറ്ററിന് 89.75 രൂപയും, 37 പൈസ വര്‍ദ്ധിപ്പിച്ച ഡീസലിന് ലിറ്ററിന് 84.76 രൂപയുമാണ്.
https://www.facebook.com/Malayalivartha























