ആവേശത്തോടെ അണികള്‍... മറ്റ് മുന്നണികളെ ബഹുദൂരം പിന്നിലാക്കി തികഞ്ഞ അച്ചടക്കത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ ബിജെപി; ജയസാധ്യതയുള്ള 40 സീറ്റുകളില്‍ ശ്രദ്ധയൂന്നി ബി.ജെ.പി; സ്ഥാനാര്‍ത്ഥി നിര്‍ണയ പട്ടിക അന്തിമഘട്ടത്തില്‍

ഈ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടാനൊരുങ്ങുകയാണ് ബിജെപി. കേന്ദ്ര നിര്‍ദേശമനുസരിച്ച് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജപി പ്രവര്‍ത്തിക്കുക.
എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെട്ട 40 മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി. നീക്കം. പ്രധാന നേതാക്കള്‍ക്കൊപ്പം പൊതു സമ്മതരെ കൂടുതലായി മത്സര രംഗത്തിറക്കാനും ബി.ജെ.പി. നേതൃയോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പങ്കെടുത്ത യോഗത്തില്‍ കേന്ദ്ര നേതൃത്വം എല്ലാ പിന്തുണയും ഉറപ്പു നല്‍കിയെങ്കിലും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പും നല്‍കി. സംസ്ഥാന അധ്യക്ഷനായശേഷം കെ. സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം പാര്‍ട്ടിക്കുണ്ടായില്ല.
മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും മത്സരിക്കട്ടെയെന്നും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആരേയും മാറ്റി നിര്‍ത്തേണ്ടെന്നുമാണു തീരുമാനം. 92 വയസു പിന്നിട്ട ഒ. രാജഗോപാലിനോട് മത്സരരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടതിന്റെ ആവശ്യകത നേതൃത്വം വ്യക്തമാക്കും. അദ്ദേഹത്തിന് ബോധ്യപ്പെട്ടാല്‍ കുമ്മനം രാജശേഖരന്‍ നേമത്ത് സ്ഥാനാര്‍ഥിയാകും.
വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷ്, കഴക്കൂട്ടത്ത് വി. മുരളീധരന്‍ അല്ലെങ്കില്‍ കെ.സുരേന്ദ്രന്‍, കോഴിക്കോട് നോര്‍ത്തില്‍ എം.ടി. രമേശ്, പേരാമ്പ്രയില്‍ ഉത്തരമേഖലാ സെക്രട്ടറി സുഗീഷ് കൂട്ടാലിട എന്നിവരെ പരിഗണിക്കുന്നതായാണു വിവരം. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിനു തൃശൂരിലാണ് താല്‍പ്പര്യമെങ്കിലും കുന്നംകുളത്തേക്ക് മാറിയേക്കും. അമിത് ഷായുടെ നിര്‍ദേശപ്രകാരം സുരേഷ് ഗോപിയെ തൃശൂരില്‍ വീണ്ടും രംഗത്തിറക്കാനുള്ള നീക്കവും ശക്തമാണ്.
തൃശൂരില്‍ കുടുംബ വേരുള്ള മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറും പട്ടികയിലുണ്ട്. രണ്ടു പേരും മത്സരരംഗത്തുണ്ടെങ്കില്‍ ഒരാള്‍ തിരുവനന്തപുരം സെന്‍ട്രലിലേക്ക് മാറും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയ പാര്‍ട്ടി വക്താവ് ബി. ഗോപാലകൃഷ്ണന് സീറ്റുണ്ടാവില്ല. ചാനല്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യമായ സന്ദീപ് വാര്യര്‍ പാലക്കാട്ടോ തൃശൂരോ സ്ഥാനാര്‍ഥിത്വത്തിനായുള്ള ശ്രമത്തിലാണ്. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും മത്സരത്തിനായി കച്ചമുറുക്കുന്നുണ്ട്.
ഇരുമുന്നണികള്‍ക്കും മുമ്പെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് അണികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. നേതൃത്വം. ഒരുക്കങ്ങളുടെ ആരംഭത്തില്‍ തന്നെ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെ യോഗങ്ങളില്‍ പങ്കെടുത്തത് നേട്ടമായതായും നേതൃത്വം വിലയിരുത്തുന്നു.
കെ. സുരേന്ദ്രന്‍ എത്തിയ ശേഷം ബിജെപിയ്ക്ക് പുതിയ ഉണര്‍വ് കൈവന്നിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ശബരിമലയ്ക്ക് പിന്നാലെ മീശ നോവലും വിഷയമായിട്ടുണ്ട്. മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
വര്‍ഗീയ പരാമര്‍ശമുള്ള നോവലാണ് മീശ. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നോവല്‍ പ്രസാധകര്‍ തന്നെ പിന്‍വലിച്ചതാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
"
പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. എന്തായാലും തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതല്‍ വിഷയങ്ങള്‍ ഉയര്‍ന്നു വരും.
https://www.facebook.com/Malayalivartha























