രണ്ടു മാസം മുൻപ് വിവാഹം! മധുവിധു ആഘോഷം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... അപ്പോഴേക്കും കരിനിഴലായി എത്തിയ ആ അപകടം എല്ലാം തകർത്തു.... കിളിമാനൂരിൽ ബൈക്കില്‍ കാറിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നവവധു മരിച്ചു; മരണം ഉൾക്കൊള്ളാനാകാതെ ഉറ്റവർ...

നവദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന നവവധു മരിച്ചു.
കിളിമാനൂര്‍ പോങ്ങനാട് ശ്രീധര്‍ വിലാസത്തില്‍ എസ്.വിജയന്റെ മകള്‍ ലക്ഷ്മി (28) ആണ് മരിച്ചത്. ഭര്‍ത്താവ് റിജു ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.
വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. രണ്ടു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
ഞായറാഴ്ച വൈകിട്ട് 5.45 നാണ് സംസ്ഥാന പാതയില്‍ തട്ടത്തുമലയ്ക്ക് സമീപം അപകടമുണ്ടായത്.
നിലമേല്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ അമിത വേഗയിലെത്തി എതിരെ വന്ന മറ്റൊരു കാറിലിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് എതിര്‍ വശത്ത് കൂടി വരികയായിരുന്ന ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു.
ഇരുവരുടെയും തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റിരുന്നു. ഭര്‍ത്താവ് റിജുവിന്റെ മടത്തറയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha























