Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

മാണിക്കെതിരായുള്ള ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല, രഹസ്യമൊഴിയിലെയും മൊബൈല്‍ഫോണിലെയും വിവരങ്ങളില്‍ വൈരുദ്ധ്യം

08 JUNE 2015 08:05 AM IST
മലയാളി വാര്‍ത്ത.

മാണിക്കെതിരായുള്ള ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല.ബിജുരമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴു കോടതിയില്‍ തെളിവായി സമര്‍പ്പിച്ച മൊബൈല്‍ഫോണ്‍ സംഭാഷണങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ഇതില്‍ ക്രിത്രിമം നടന്നിട്ടുണ്ടെന്നും കണ്ടെത്തി.
മന്ത്രി കെ.എം. മാണിക്കു കോഴ നല്‍കിയെന്നും ഈ കേസ് ഇല്ലാതാക്കാന്‍ ചിലര്‍ സഹായം തേടിയെന്നും മറ്റും ആരോപിച്ച ബാര്‍ ഉടമ ബിജു രമേശ് ഇതിനു തെളിവെന്ന നിലയ്ക്കു കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലെ വിശദാംശവും സിഡിയിലെ സംഭാഷണവും രഹസ്യമൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നു ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട്.
ബിജു മൊഴിയില്‍ പറഞ്ഞ കാലയളവിലെ (2014 ഡിസംബര്‍) സംഭാഷണങ്ങളൊന്നും ഫോണിലില്ല. 2014 ല്‍ വിപണിയിലെത്തിയ ഫോണ്‍സെറ്റാണു ബിജു കോടതിയില്‍ ഹാജരാക്കിയതെങ്കിലും അതിനു മുമ്പുള്ള സംഭാഷണങ്ങളള്‍ അതിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ്പി: ആര്‍. സുകേശന് ഈ റിപ്പോര്‍ട്ട് കോടതി വഴി ലഭിച്ചു. തെളിവു നിയമം 65 (ബി) പ്രകാരം ഇലക്ട്രോണിക് രേഖകള്‍ കോടതി തെളിവായി സ്വീകരിക്കും. എന്നാല്‍ ഇവിടെ വ്യാജമായി തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ഉന്നതോദ്യോഗസ്ഥര്‍ കരുതുന്നത്. അങ്ങനെ അന്വേഷണസംഘം കോടതിയില്‍ പറഞ്ഞാല്‍, ബിജുവിനെതിരെ ക്രിമിനല്‍ നടപടിക്കു വരെ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
മന്ത്രി കെ.എം. മാണിയടക്കം മൂന്നു മന്ത്രിമാര്‍ക്കു കോഴ നല്‍കിയെന്നും അതിന്റെ തെളിവു മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ബിജു രമേശ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കെ. വിഷ്ണു മുന്‍പാകെ സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിരുന്നു. അതു റിക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഹാന്‍ഡ് സെറ്റും ശബ്ദം അടങ്ങിയ സിഡിയും കോടതിയില്‍ ഹാജരാക്കി. നേരത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ കോടതിയില്‍ നല്‍കുമെന്നു പറഞ്ഞാണു ബിജു ഇതു കോടതിക്കു കൈമാറിയത്.
അസോസിയേഷന്‍ ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും എറണാകുളത്തു ചേര്‍ന്ന യോഗത്തില്‍ കെ.എം. മാണിയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു ജോസ് കെ. മാണി ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണില്‍ വിളിച്ചെന്നും മറ്റുമുള്ള സംഭാഷണമായിരുന്നു സിഡിയില്‍. അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ സംഭാഷണവും ഇതിലുണ്ടെന്നു ബിജു പറഞ്ഞിരുന്നു. കോടതി നിര്‍ദേശ പ്രകാരം ഇതു പരിശോധിച്ച ഫോറന്‍സിക് ലാബ് അധികൃതര്‍ കഴിഞ്ഞ 19ന് കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. 20ന് അത് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനു ലഭിച്ചു.
റിപ്പോര്‍ട്ടില്‍ പറയുന്നത്: ജിയോണി മേക്ക് 2 (ഐഎംഇഐ 865346020648078) എന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റും ഒരു സിഡിയുമാണു ബിജു കോടതിയില്‍ ഹാജരാക്കിയത്. 2014 ലാണ് ഈ ഫോണ്‍ വിപണിയിലെത്തുന്നത്. അതിനു മുന്‍പുള്ള സംഭാഷണവും ഇതിലുണ്ട്. നാലു ഘട്ടങ്ങളിലെ സംഭാഷണമാണ് ഇതിലാകെയുള്ളത്. മറ്റു നമ്പരുകളോ, എസ്എംഎസ് സന്ദേശങ്ങളോ, ചിത്രങ്ങളോ ഒന്നും ഫോണില്‍ ഇല്ല.
2010 ജനുവരി മൂന്നിന് റിക്കോര്‍ഡ് ചെയ്ത രണ്ടു മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണം, അന്നേ ദിവസത്തെ തന്നെ 1.1 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണം, 2010 ഫെബ്രുവരി 27 നുള്ള മൂന്നു മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണം, 2015 മാര്‍ച്ച് 10 നുള്ള മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണം എന്നിവയാണു കാണപ്പെട്ടത്. ഇതു ഫോണിലെ മെമ്മറി കാര്‍ഡിലാണോ റിക്കോര്‍ഡ് ചെയ്തതെന്നു വ്യക്തമല്ല. മാത്രമല്ല ഹാജരാക്കിയ സിഡിയിലെ ഒന്നിലധികം ഫയലുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇതു ബിജു നല്‍കിയ രഹസ്യമൊഴിക്കു വിരുദ്ധമാണെന്നു വിജിലന്‍സ് ഉന്നതര്‍ ചൂണ്ടിക്കാട്ടി. 2014 ഡിസംബറിലെ ബാര്‍ അസോസിയേഷന്‍ കോര്‍ കമ്മിറ്റിയുടെയും അതിനു മൂന്നു മാസം മുന്‍പു ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിന്റെയും ശബ്ദരേഖ റിക്കോര്‍ഡ് ചെയ്ത യൂണിറ്റാണു ഹാജരാക്കിയതെന്നു ബിജു കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹാന്‍ഡ് സെറ്റില്‍ 2014 ലെ ഒരു ശബ്ദരേഖയും ഇല്ല. മറിച്ചു 2010 ലെ മൂന്നു ഘട്ടങ്ങളിലെ ശബ്ദരേഖയുണ്ട്. അഥവാ, അന്നു മറ്റേതെങ്കിലും ഫോണില്‍ റിക്കോര്‍ഡ് ചെയ്തതാണെങ്കില്‍ അതിന്റെ പകര്‍പ്പാണു നല്‍കുന്നതെന്നു വ്യക്തമാക്കി സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നു. അതു ചെയ്തിട്ടില്ലെന്നും വിജിലന്‍സ് ഉന്നതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (39 minutes ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (1 hour ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (1 hour ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (1 hour ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (2 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (2 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (2 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (3 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (3 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (3 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (3 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (4 hours ago)

Malayali Vartha Recommends