കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാനല്ല യുവാക്കളുടെ സമരത്തിന് പിന്തുണ നല്കാനാണ് എത്തിയത്, യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ സംവിധായകന്‍ അരുണ്‍ഗോപി

സംവിധായകന്‍ അരുണ്‍ ഗോപി യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ ഗോപി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമര വേദിയില്‍ പിന്തുണയുമായി എത്തിയത്.
ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്കാനാണ് താന്‍ സമരപ്പന്തലില്‍ എത്തിയതെന്ന് സമരപ്പന്തലിലെത്തിയ അരുണ്‍ ഗോപി പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാനല്ല താന്‍ എത്തിയത്. യുവാക്കളുടെ സമരത്തിന് പിന്തുണ എന്നല്ലാതെ മറ്റൊരു തരത്തിലും തന്റെ വരവിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha























