തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ എ കെ ശശീന്ദ്രന്‍ പിറകില്‍ നിന്നും കളിച്ചു; എന്‍ സി പി ജയിച്ച സീറ്റുകളിലൊന്ന് കൊടുക്കാമെന്ന് എ കെ ശശീന്ദ്രന്‍ ചര്‍ച്ചകളില്‍ പറഞ്ഞുവെന്ന് മാണി സി കാപ്പന്‍

മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ എ കെ ശശീന്ദ്രന്‍ പിറകില്‍ നിന്ന് കളിച്ചുവെന്ന് മാണി സി കാപ്പന്‍. പാലാസീറ്റ് എന്‍ സി പിക്ക് നിഷേധിക്കുമെന്ന് എ കെ ശശീന്ദ്രനടക്കമുള്ളവര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ച ലഭിക്കുകയാണെങ്കില്‍ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ പാലാസീറ്റ് കൈവിട്ട് കളയണമെന്ന് എ കെ ശശീന്ദ്രന്‍ കണക്ക് കൂട്ടിയതായും മാണി സി കാപ്പന്‍ പറഞ്ഞു.
എന്‍ സി പി ജയിച്ച സീറ്റുകളിലൊന്ന് കൊടുക്കാമെന്ന് എ കെ ശശീന്ദ്രന്‍ ചര്‍ച്ചകളില്‍ പറഞ്ഞുവെന്നും ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ മാണി സി കാപ്പന്‍ വ്യക്തമാക്കി. ശരത് പവാര്‍ അടക്കമുള്ളവരോട് ഞാന്‍ ഈ കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാപ്പന്‍ പുറത്ത് പോകണമെന്ന ആവശ്യം ശശീന്ദ്രന്‍ ഉണ്ടായിരുന്നുവെന്നും മാണി സി കാപ്പന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























