ശോഭക്ക് നറുക്ക് വീണു .... ശോഭാ സുരേന്ദ്രന്റെ സെല്‍ഫ് ഗോള്‍ മോദിയുടെ മനസിലേക്ക് ബെസ്റ്റ് ടൈം

ചില ബിജെപി നേതാക്കള്‍ തെക്കും വടക്കും നടന്ന് പത്ര സമ്മേളനങ്ങള്‍ നടത്തിയും ചിലര്‍ ടെലിവിഷന്‍ രാത്രികാല ചര്‍ച്ചകളില്‍ വന്നിരുന്ന് ബഹളമുണ്ടാക്കിയും സമരം കളയുമ്പോള്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നടത്തിയ ചടുലമായ നീക്കങ്ങളുടെ അലയൊലികള്‍ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ വരെയെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വഴിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും അമിത് ഷായും ശോഭയുടെ നീക്കങ്ങളില്‍ സംപ്രീതയായത്.
മാസങ്ങള്‍ക്കുശേഷമാണ് ശോഭ ബി.ജെ.പി.യിലേക്ക് മടങ്ങിവന്നത്. ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയെ കാണുമ്പോള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. കേരള നേതാക്കള്‍ തന്നോട് കാണിക്കുന്ന നിഷേധാത്മക നിലപാടിനെ കുറിച്ച് പറയുമ്പോള്‍ നേതാക്കളെയല്ല ജനങ്ങളെയാണ് കണക്കിലെടുക്കേണ്ടതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരളത്തില്‍ മടങ്ങിയെത്തിയ ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് സമരത്തില്‍ ഇടപെട്ടത്.
സെക്രട്ടേറിയറ്റ് പടിക്കല്‍ ദിവസങ്ങളായി സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 48 മണിക്കൂര്‍ ഉപവസിച്ച ശോഭ ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളുമായി ഗവര്‍ണറെ കണ്ടത് മടങ്ങിവരവിന് കരുത്തും ഊര്‍ജവും പകരുന്ന അപ്രതീക്ഷിത നീക്കമായി. അങ്ങനെയാണ് ഗവര്‍ണര്‍ ശോഭയുടെ നീക്കം ചില ദേശീയ നേതാക്കളുമായി പങ്കുവച്ചത്.
പാര്‍ട്ടി വൈസ് പ്രസിഡന്റുകൂടിയായ ശോഭ ഒറ്റയ്ക്കു പ്രഖ്യാപിച്ചു നടത്തിയ സമരത്തോട് അകലംപാലിച്ചു നില്‍ക്കുകയായിരുന്നു ബി.ജെ.പി. നേതൃത്വം. നേതാക്കളാരും സമരപ്പന്തലില്‍ എത്തിയില്ല. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് സമരത്തെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നെന്നാണ് ശോഭയോട് അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍, പാര്‍ട്ടി അവഗണിക്കുമെന്ന് അവര്‍ കരുതിയതേയില്ല. സമരവും ഗവര്‍ണറെ കാണലും നേതൃത്വത്തെ അമ്പരിപ്പിച്ചെങ്കിലും പാര്‍ട്ടി ഒപ്പമില്ലെന്ന ആശങ്ക ശോഭയ്ക്കുണ്ടെന്നു കരുതാതെ വയ്യ.
ബി ജെ പി യുടെ ജില്ലാ നേതാക്കള്‍ പോലും സെക്രട്ടേറിയറ്റ് സമരത്തില്‍ ഇടപെട്ടിരുന്നില്ല. അതേ സമയം യുവമോര്‍ച്ചയും മറ്റും സമരത്തില്‍ പിന്തുണയുമായെത്തിയിരുന്നു. എന്നാല്‍ ഒരു സമരം കൊണ്ട് യുവമോര്‍ച്ച പിന്‍മാറി. എന്താണ് സംഭവിച്ചതെന്ന് ആരും പറഞ്ഞില്ല. സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കാന്‍ ബി ജെ പി തയ്യാറായതേയില്ല.
സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബി.ജെ.പി. നേതൃത്വം തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം നിലപാടുകളില്‍ അയവുവരുത്തിയെന്നാണ് ശോഭാ പക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. അതേസമയം ശോഭാ സുരേന്ദ്രന്‍ നേരിട്ട് ഇത്തരം ഒരു പരാമര്‍ശം നടത്തിയിട്ടില്ല. എന്നാല്‍ കേരളത്തിലെ ബി ജെ പിയും സര്‍ക്കാരും തമ്മില്‍ ഒരു ഒത്തുകളിയുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം സുരേന്ദ്രന്‍ പിണറായിയെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല.
കേന്ദ്രവും കേരളവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന പ്രചാരണവും സജീവമാണ്. അങ്ങനെയുണ്ടെങ്കില്‍ തന്നെ കേരള സര്‍ക്കാരിനെതിരെ നിലപാട് എടുക്കരുതെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ബി ജെ പി പിന്നോട്ടു പോയാല്‍ അത് സി പി എമ്മിന് ഗുണകരമായി ഭവിക്കും. ചിലപ്പോള്‍ കോണ്‍ഗ്രസിനും ഗുണകരമായി ഭവിക്കും.
ഗവര്‍ണറുടെ വാക്കുകള്‍ ദേശീയ നേതൃത്വം അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം അങ്ങനെ ദേശീയ ശ്രദ്ധയില്‍ വന്നിരിക്കുന്നു. കേരളത്തില്‍ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന നേതാക്കളെയാണ് ബിജെപി തേടി കൊണ്ടിരിക്കുന്നത്. നറുക്ക് ശോഭക്ക് വീണത് തികച്ചും അപ്രതീക്ഷിതം മാത്രം.
"
https://www.facebook.com/Malayalivartha

























