ഭൂമിയുടെ മാപ്പ് ഉടമകള്‍ക്ക് ഓണ്‍ലൈനായി കാണാന്‍ സൗകര്യമൊരുങ്ങുന്നു

ഭൂമിയുടെ മാപ്പ് ഉടമകള്‍ക്ക് ഓണ്‍ലൈനായി കാണാന്‍ സൗകര്യമൊരുങ്ങുന്നു. ഭൂരേഖാ പരിപാലനം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുകന്നതിനുള്ള ഇ മാപ്പ് എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ഭൂപരിപാലനത്തിന് കാലത്തിനനുസൃതമായ ആധുനിക വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തന്നതിന് നൂതന ജിയോ സ്പേഷ്യല്‍ സാങ്കേതിക വിദ്യയായ സി.ഒ.ആര്‍.എസ് സ്ഥാപിക്കും.
28 സി.ഒ.ആര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്യും.
. http://emaps.kerala.gov.in/ എന്ന പോര്‍ട്ടല്‍ മുഖേന പൊതുജനങ്ങള്‍ക്ക് പോക്ക് വരവ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടൊപ്പം ഭൂമിയുടെ മാപ്പ് കൂടി ഉടമകള്‍ക്ക് ലഭിക്കും. റീസര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാപ്പുകള്‍ ഓണ്‍ലൈന്‍ മുഖേന കാണാം. റീസര്‍വേ സംബന്ധിച്ച പരാതികളും, ഭൂപരിപാലനവുമായി ബന്ധപ്പെട്ട അപേക്ഷകളും ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂര്‍ വില്ലേജിലും, കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജിലുമാണ് ഇത് നടപ്പിലാക്കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളുടെയും മാപ്പുകള്‍ ഓണ്‍ലൈനായി ഭൂവുടമകള്‍ക്ക് ലഭ്യമാക്കും.
നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും റീ സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
"
https://www.facebook.com/Malayalivartha

























