നീണ്ട കാത്തിരിപ്പിനൊടുവിൽ ബീനാച്ചി എസ്റ്റേറ്റ് കേരളത്തിന് സ്വന്തം... വനഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്ന് ആവശ്യം ഉയരുന്നു...

വളരെ കാലത്തെ സമ്മര്‍ദ്ദത്തിനൊടുവില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തിന് കൈമാറുന്ന വയനാട് ബീനാച്ചിയിലെ 540 ഏക്കറിലെ എസ്റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കി മാറ്റാന്‍ ആവശ്യം ശക്തമായി തുടരുന്നു. ടൂറിസം മേഖലക്കും സഫാരി പാര്‍ക്ക് ഗുണകരമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
കല്‍പറ്റ ബത്തേരി ദേശീയപാതക്ക് അരികിലാണ് 540 ഏക്കറോളം വരുന്ന ബീനാച്ചി എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങളായി കേരള സര്‍ക്കാര്‍ ഈ ഭൂമിക്ക് വേണ്ടി മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
അടുത്തിടെയാണ് ഭൂമി കേരളത്തിന് കൈമാറാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ എസ്റ്റേറ്റ് വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്നാണ് ഒരു വിഭാഗം പറയുന്നത്. സഫാരി പാര്‍ക്കിന് അനുയോജ്യമായ ഭൂമി വയനാട്ടില്‍ വേറെ ലഭിക്കാനില്ലെന്ന സാഹചര്യവും ഇപ്പോഴുണ്ട്.
കൂടി വരുന്ന വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിനൊപ്പം ജില്ലയുടെ വിനോദസഞ്ചാര വികസനത്തിനും മുതല്‍ കൂട്ടാകും സഫാരി പാര്‍ക്കെന്നാണ് ജനങ്ങളുടെയും നിഗമനം. ബീനാച്ചി എസ്റ്റേറ്റിന് സമീപം വന്യമൃഗശല്യം രൂക്ഷമാണെന്ന പരാതിയുമായി നാട്ടുകാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു ഇതിനും സഫാരി പാര്‍ക്കിലൂടെ പരിഹാരം കാണാൻ സാധിക്കും.
https://www.facebook.com/Malayalivartha

























