ഘടകകക്ഷികള്‍ തിരിച്ചെത്തും യോഗി ആദിത്യനാഥിനോടൊപ്പം പി സി തോമസും, ബി ജെ പി യുടെ വിജയയാത്ര നാളെ കാസര്‍ഗോഡ് നിന്നും ആരംഭിക്കും

ബി ജെ പി സംഘടിപ്പിക്കുന്ന വിജയയാത്ര നാളെ കാസര്‍ഗോഡ് നിന്നും ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പി സി ജോര്‍ജ്ജും പങ്കെടുക്കുമെന്ന് ജാഥാ ക്യാപ്റ്റനും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘടിപ്പിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങി മുപ്പതിനായിരത്തോളം വരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന വിജയയാത്ര കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനിയില്‍ നിന്നും ആരംഭിച്ച് മാര്‍ച്ച് 6 ന് തിരുവനന്തപുരത്ത് സമാപിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് വിജയ യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുക. കേരളത്തിലെ എന്‍ ഡി എ യുടെ ജനപിന്തുണ ഉറപ്പാക്കാന്‍ സംഘടിപ്പിക്കുന്ന റാലിയുടെ സമാപനത്തോട് കൂടി ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്നും എന്‍ ഡി എ വിട്ടുപോയവര്‍ തിരികെ എത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























