ചാരാന്‍ ഒരാളെത്തേടി... ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ഐ.എ.എസിന്റെ തലയില്‍ മേഴ്‌സിക്കുട്ടിയെയും ജയരാജനെയും പ്രതിസന്ധിയിലാക്കിയ ആരോപണം പുറത്തുവന്നതിന്റെ ഉത്തരവാദിത്വം ചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

കളക്ടര്‍ ബ്രോക്ക് പണി വരുന്നു. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ഐ.എ.എസിന്റെ തലയില്‍ ഉത്തരവാദിത്വം ചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിലൂടെ രണ്ട് ഉദ്ദേശമാണ് മുഖ്യമന്ത്രിക്കുള്ളത്. ഒന്ന്, അദ്ദേഹത്തിന്റെ വിശ്വസ്തനായ ടോം ജോസിന്റെ രക്ഷിക്കണം. രണ്ട്, ഇ.പി. ജയരാജനെ രക്ഷിക്കണം.
കേരള ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്. മുഖ്യമന്ത്രിക്ക് കീഴിലുള്ളതാണ് കോര്‍പ്പറേഷന്‍. പിണറായി വിജയന്റെയും ഇ.പി. ജയരാജന്റെയും വിശ്വസ്തനായ ടോം ജോസിനെതിനെതിരെ മന്ത്രി മേഴ്‌സികട്ടിയമ്മ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹത്തെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
കോര്‍പറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്‌ഐഎന്‍സിയുടെ എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കോര്‍പ്പറേഷന്റെ കാര്യത്തില്‍ പ്രശാന്തിന് യാതൊരു റോളുമില്ലെന്നതാണ് സത്യം. ടോം ജോസാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പ്രത്യേക താത്പര്യമെടുത്താണ് ടോം ജോസിനെ ഇവിടെ നിയമിച്ചത്.വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം.
കമ്പനി നല്‍കിയ നിവേദനത്തിലെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് രേഖയായി ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രശാന്തിനെയാണ് അദ്ദേഹം സംശയിക്കുന്നത്. ടോം ജോസിന്റെ ഭരണത്തിന്‍ കീഴില്‍ ഏറെനാളായി വീര്‍പ്പുമുട്ടി കഴിയുകയാണ് പ്രശാന്ത്. ഇക്കാര്യം മുഖ്യന്ത്രിക്കറിയാം.
കെഎസ്‌ഐഎന്‍സി പൊതുമേഖലാ സ്ഥാപനമാണെന്നാണ് മുഖ്യന്റെ വാദം. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഇതുവരെ ഒരു എംഒയും ഒപ്പിട്ടിട്ടില്ല. സാധാരണയായി കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീടാണ് അത് സര്‍ക്കാരിന്റെ പരിഗണനയില്‍ വരിക. സര്‍ക്കാര്‍ അതനുസരിച്ച് മാത്രമേ തീരുമാനം എടുക്കൂ. എന്നാല്‍ സര്‍ക്കാരിനെ അറിയിച്ചുകൊണ്ടേ ഒപ്പിടാവൂ എന്നില്ല. ഇത്തരമൊരു ധാരണാപത്രത്തെപ്പറ്റി സര്‍ക്കാരിനെയോ മന്ത്രിയെയോ ബന്ധപ്പെട്ട സെക്രട്ടറിയെയോ കോര്‍പറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തന്നെയാണ് സ്പ്രിംഗ്‌ളറുടെ കാര്യത്തിലും സംഭവിച്ചത്. എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ ചാരി രക്ഷപ്പെടുന്നത് സര്‍ക്കാരിന്റെ ഒരു കലയാണ്.
2021 ഫെബ്രുവരി 11ന് കമ്പനിയുടെ പ്രതിനിധികള്‍ വ്യവസായ മന്ത്രിയുടെ ഒഫീസിലെത്തി ഒരു നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിലെ ഉള്ളടക്കമാണ് കരാര്‍ എന്ന രീതിയില്‍ പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നത്. അത് എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കൈയില്‍ എത്തി എന്ന് അദ്ദേഹം വ്യക്തമാക്കണം. എംഡി ആയ ഉദ്യോഗസ്ഥന്‍ നേരത്തെ ചെന്നിത്തലയുടെ െ്രെപവറ്റ് സെക്രട്ടറിയായിരുന്നെന്നും പിണറായി പറഞ്ഞു.
ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ അറിവോടെയല്ല കരാര്‍ ഒപ്പിട്ടതെന്നാണ് മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അതൃപ്തി അറിയിക്കുകയും ചെയ്തു. കരാറുമായി ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലെന്നും വകുപ്പ് ഒരു ധാരണാപത്രവും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ മുഖ്യമന്ത്രിക്ക് കീഴില്‍ വരുന്നതാണ്. പദ്ധതിക്ക് നാല് ഏക്കര്‍ ഭൂമി നല്‍കിയത് വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ്. ഫിഷറീസ് വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ല. ആരോപണം ഫിഷറീസ് വകുപ്പിലേക്ക് തിരിച്ചുവിടാന്‍ ബോധപൂര്‍വ്വ ശ്രമമുണ്ടായെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ട്രോളറുകള്‍ നിര്‍മിക്കുന്നതിന് വ്യവസായികാടിസ്ഥാനത്തിലാണ് കരാറെന്നും ആഴക്കടല്‍ മത്സ്യബന്ധനം ഇതില്‍ ഉള്‍പ്പെടുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താനാണ് കരാറിന് പിന്നിലെന്ന പ്രതീതി സമൂഹത്തിലുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു വ്യക്തത വേണമെന്നുമാണ് മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് നേരെയുള്ള ആരോപണത്തിനു പിന്നില്‍ വ്യവസായവകുപ്പാണെന്ന നിഗമനത്തിലാണ് മന്ത്രി. ഫിഷറീസ് മന്ത്രിയുടെ വിരോധം മുഴുവന്‍ പ്രശാന്തിന്റെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്തത്.
"
https://www.facebook.com/Malayalivartha