ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി പ്രതിയല്ല; നടുക്കുന്ന വെളിപ്പെടുത്തലുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

ഒടുവിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സകലരെയും നടുക്കി ആ കാര്യം വ്യക്തമാക്കി. ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി പ്രതിയല്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വെളിപ്പെടുത്തൽ . കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ബിനീഷിന്റെ പേരില്ല. കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ മറയാക്കി ലഹരി ഇടപാടിലൂടെ ബിനീഷ് പണം സമ്പാദിച്ചുവെന്ന ഇഡിയുടെ കുറ്റപത്രത്തിന് വിരുദ്ധമായിട്ടുള്ള കണ്ടെത്തലാണ് മയക്ക്മരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) നടത്തിയിരിക്കുന്നത് . രണ്ട് കുറ്റപത്രങ്ങളും കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത് .
ഇഡിയുടെ കേസിലായിരുന്നു ബിനീഷിനെ അറസ്റ്റ് ചെയ്തത്. ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടുകളിലും ലഹരി ഇടപാടിലൂടെ പണം സമ്പാദിച്ചുവെന്ന ആരോപണം ഉയർത്തിയിരുന്നു . എന്നാൽ ഈ ആരോപണം തള്ളിയാണ് ലഹരി മരുന്ന് കേസില്‍ ബിനീഷ് പ്രതിയല്ലെന്ന് എന്‍സിബി തന്നെ വ്യക്തമാക്കിയത്. സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ ചോദ്യം ചെയ്തതായി എന്‍സിബിയുടെ കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ലഹരിമരുന്ന് കേസ് എന്‍സിബി രജിസ്റ്റര്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് ഇഡി ബിനീഷിനെതിരെ കേസെടുക്കുകയായിരുന്നു . അന്വേഷണത്തിലെ പ്രധാനഘട്ടം കഴിഞ്ഞപ്പോഴായിരുന്നു ബിനീഷിനെ എന്‍സിബി ഒഴിവാക്കിയത്. ഇതോടെ ഇഡിയുടെ നടപടി കൂടുതല്‍ സംശയം ജനിപ്പിക്കുകയായിരുന്നു .
അതേ സമയം ബെംഗളൂരു സെഷന്‍സ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്‍റെ അഭിഭാഷകര്‍. കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളിലെ ഈ വൈരുദ്ധ്യം കോടതിയില്‍ പ്രധാന്യത്തോടെ ഉന്നയിക്കാനാണ് ഇവർ എടുത്തിരിക്കുന്ന തീരുമാനം.എന്നാല്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നിര്‍ണായക കണ്ടെത്തലുകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നുമാണ് രണ്ട് അന്വേഷണ ഏജന്‍സികളിലെയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത് .
ഏതായാലും അന്വേഷണത്തിലെ പ്രധാനഘട്ടം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ഏജന്‍സികളും ബിനീഷിന്‍റെ കാര്യത്തിൽ രണ്ടഭിപ്രായത്തിലാണ് . ഇതിനിടയിൽ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബിനീഷ് അറസ്റ്റിലായിരിക്കുന്നത് .കഴിഞ്ഞ ആഗസ്റ്റിലായിരുന്നു എന്‍സിബി രജിസ്റ്റർ ചെയ്ത ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദാണ് ബിനീഷിനെതിരെ മൊഴി കൊടുത്തത് .
തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷ് കോടിയേരിയാണെന്നായിരുന്നു മൊഴി.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവരും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും എന്‍സിബി കണ്ടെത്തിയിരുന്നു . തുടർന്ന് ബിനീഷിനെ ചോദ്യം ചെയ്തു എന്ന് മാത്രമാണ് ബിനീഷിനെപറ്റി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.
https://www.facebook.com/Malayalivartha