Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

'വിധിച്ചിട്ടുണ്ട് എങ്കില്‍ നമുക്ക് തന്നെ കിട്ടിയിരിക്കും.. വിധി/ഭാഗ്യം കൊണ്ട് തരും എന്ന് ചിന്തിച്ച് ഇരിക്കാതെ നമ്മുടെ ഭാഗം നമ്മള്‍ പൂര്‍ണ്ണം ആക്കിയാല്‍ വിധിയുടെ/ഭാഗ്യത്തിന്റെ ഭാഗം ദൈവം പൂര്‍ണ്ണം ആക്കി തരും....' പലരുടെയും ഒരു സ്വപ്നമായ സര്‍ക്കാര്‍ ജോലി ലഭിക്കാൻ ഒരു വഴി, സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെ പ്രചോദിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു

25 FEBRUARY 2021 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി

താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം

കണ്ണൂരില്‍ വളപ്പട്ടണത്ത് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് വച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം....

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം) റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി

സര്‍ക്കാര്‍ ജോലി എല്ലാക്കാലത്തും പലരുടെയും ഒരു സ്വപ്‌നം ആണ് എന്നതിൽ സംശയമില്ല. ഇത്തരത്തില്‍ ഏറെ ആഗ്രഹിച്ച സര്‍ക്കാര്‍ ജോലിയിലേക്കുള്ള യാത്രയെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആനി ശിവ എന്ന യുവതി. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെ പ്രചോദിപ്പിക്കുന്ന ആനിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ ആണ് ആനി കുറിപ്പ് പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ഒരു ഗവണ്മെന്റ് ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്നവരില്‍ ഒരാള്‍ക്ക് എങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തില്‍ എന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ഏട് 2014 ജൂണ്‍ പകുതിയോടെ ഞാന്‍ ലക്ഷ്യയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ക്രാഷ് കോഴ്‌സിന് ചേരുമ്പോള്‍ കൈ മുതല്‍ ആയി ഒരു അറിവും ഇല്ല... പത്രം വായനയോ news കാണലോ തൊഴില്‍ വീഥി തൊഴില്‍ വാര്‍ത്ത പോലുള്ളവ വായിക്കലോ അങ്ങനെ ഒന്നും ഇല്ല... ആഗ്സ്റ്റ് 2 ന് നടക്കുന്ന എസ് ഐ എക്‌സാം ആയിരുന്നു ലക്ഷ്യം....

2007 ന് ശേഷം ഡിഗ്രീ ഒക്കെ ചെയ്‌തെങ്കിലും വായനയോ പഠനമോ ഒന്നും ഉണ്ടായിരുന്നില്ല.. (ജീവിതം നീണ്ടൊരു മാരത്തണ്‍ ഓട്ടത്തില്‍ ആയിരുന്നു) 2014 ല്‍ PSC പഠിക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സ് പൂര്‍ണ്ണമായും ശൂന്യം ആയിരുന്നു.. 'ഇരുപത്തിനാലാമത്തെ വയസില്‍ എസ് ഐ ആയാല്‍ റിട്ടെഡ് ആകുമ്പോള്‍ കണ്‍ഫേഡ് ഐപിഎസ് കിട്ടും, റിട്ടെഡ് ആകുമ്പോള്‍ എങ്കിലും അച്ഛന്റെ ആഗ്രഹം ആയ ഐപിഎസ് ആകാം അല്ലോ' എന്ന ചങ്ക് ഷാജി ചേട്ടന്റെ ഒരൊറ്റ ഡയലോഗില്‍ വീണു പോയതാണ് ഞാന്‍... പഠിക്കാന്‍ തുടങ്ങുമ്പോള്‍ കൈ മുതല്‍ ആയി ഉണ്ടായിരുന്നതും അത് മാത്രം ആയിരുന്നു..goal അപ്പോഴേ ഞാന്‍ മനസ്സില്‍ സെറ്റ് ചെയ്തു. ലക്ഷ്യയില്‍ ക്ലാസിന് പോയി തുടങ്ങി 23 ദിവസം കഴിഞ്ഞാണ് ട്രാക്കിലോട്ട് ഒന്ന് വരാന്‍ സാധിച്ചത്... ക്ലാസുകള്‍ നല്ല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.. ഒരു ബേസ് ഇടാന്‍ ക്ലാസുകള്‍ സഹായിച്ചു...

ഒന്നര മാസം മാത്രം ആയിരുന്നു എസ് ഐ എക്‌സാമിന് മുന്‍പ് എനിക്ക് കിട്ടിയത്.. ആ ചുരുങ്ങിയ കാലം കൊണ്ട് ലിസ്റ്റില് ഇടം പിടിക്കാനായി നല്ലോണം സ്മാര്‍ട്ട് വര്‍ക് ചെയ്യണമായിരുന്നു.... എസ് ഐ ആയ ശേഷം എന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ #സ്വപ്നം_കണ്ടു_തുടങ്ങി (ഉറക്കത്തിലെ സ്വപ്നങ്ങള്‍ അല്ല/സ്വപ്നങ്ങള്‍ ഒന്നും ജീവിതത്തില്‍ ഇപ്പോഴും നടന്നിട്ടില്ല എന്നത് പച്ചയായ സത്യം... സ്വപ്നങ്ങള്‍ എന്നെങ്കിലും നടക്കും എന്ന വിശ്വാസത്തില്‍ സ്വപ്നം കാണല്‍ ഇപ്പോഴും തുടരുന്നു) മോന്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ആയിരുന്നു പഠിച്ചിരുന്നത് അതിനാല്‍ തന്നെ അവന്റെ ഫുഡിന്റെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല.. രാവിലത്തെ ഭക്ഷണം മുതല്‍ വൈകുന്നേരം വരെ സ്‌നാക്‌സും പാലും മുട്ടയും ഉള്‍പ്പെടെ നല്ല ഹെല്‍ത്തി ഫുഡ് അവന് കിട്ടുമായിരുന്നു..

രാവിലെ 9 മണിക്ക് മോനെ സ്‌കൂളില്‍ ആക്കിയിട്ടു ഞാന്‍ നേരെ ലക്ഷ്യയില്‍ പോകും.ക്ലാസ് തുടങ്ങാന്‍ സമയം ഉണ്ടെങ്കില്‍ വെറുതെ സംസാരിച്ചു സമയം_കളയാതെ_എന്തെങ്കിലും_വായിക്കും..ഞാന്‍ ഫോളോ ചെയ്ത മെറ്റീരിയല്‍സ്


i) ടാലന്റിന്റെ എസ് ഐ റാങ്ക് ഫയല്‍
ii) ടാലന്റിന്റെ തന്നെ മാസം തോറും ഉള്ള കറന്റ് അഫെയഴ്‌സിന്റെ കുഞ്ഞ് ബുക്
iii) ഒരു വര്‍ഷം മുന്നേ വരെ ഉള്ള PSC Bullettin
iv) ഒരു വര്‍ഷം മുന്നേ വരെ ഉള്ള തൊഴില്‍ വീഥി
v) ഒരു വര്‍ഷം മുന്നേ വരെ ഉള്ള തൊഴില്‍ വാര്‍ത്ത
vi) previous question papers എന്നിവ ആയിരുന്നു..

വായന എല്ലാം സെലക്ടീവ് ആയിരുന്നു... വെറുതെ ചവര്‍ പോലെ വായിക്കാന്‍ സമയം ഇല്ലാതിരുന്നത് കൊണ്ട് PSC ബുള്ളറ്റിനില്‍ ഇംഗ്ലീഷും മാത്‌സും മാത്രം ആയിരുന്നു നോക്കിയത്..തൊഴില്‍ വീഥി, തൊഴില്‍ വാര്‍ത്ത എന്നിവയിലെ നടുവിലത്തെ പേജ് മാത്രം ആയിരുന്നു വായിച്ചത്... Previous question papers നോക്കിയത് ഇംഗ്ലീഷും മാത്‌സും മാത്രം ആയിരുന്നു... ഇംഗ്ലീഷും മാത്‌സും ചിലത് പഴയ ചോദ്യങ്ങള്‍ റിപ്പീറ്റ് ചെയ്ത് എന്റെ എക്‌സാമിന് വന്നു.. ക്ലാസുകള്‍ എല്ലാം മൊബൈലില്‍ #റെക്കോര്‍ഡ് ചെയ്തു, റെക്കോര്‍ഡ് ചെയ്തവ പഠിച്ചു ക്ഷീണിച്ച് പുസ്തകത്തില്‍ നോക്കാന്‍ പറ്റാതെ കണ്ണടച്ച് കിടന്നു വെറുതെ റെസ്റ്റ് എടുക്കുന്ന സമയത്തും, ഉറങ്ങാന്‍ ആയി കിടക്കുന്ന സമയത്തും താമസ സ്ഥലത്ത് നിന്നും ക്ലാസ് വരെ വണ്ടി ഓടിച്ച് പോകുന്ന സമയത്തും ഒക്കെ റെക്കോഡിങ് കേട്ടുകൊണ്ടിരുന്നു... വീണ്ടും വീണ്ടും ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന ഫീല്‍ അതുവഴി ഉണ്ടായി.. വീണ്ടും കേള്‍ക്കുന്നത് വഴി പഠിപ്പിച്ചവ ബൈ ഹാര്‍ട്ട് ആകുകേം ചെയ്തു..

ക്ലാസ് ഫുള്‍ അറ്റെന്റീവ് ആയിരുന്നു.. ഒരു ക്ലാസും മിസ്സ് ചെയ്യാതെ ഫുള്ളി concetnrated ആയിരുന്നു.. ഉച്ച കഴിഞ്ഞു Abhilash A Arul രാകേഷും ഒത്ത് combined_study നടത്തി.. അത് രാത്രി വരെ തുടര്‍ന്നു.. അത് കഴിഞ്ഞ് വീട്ടില്‍ വന്ന് അത്യാവശ്യം പാചകം ഒക്കെ കഴിഞ്ഞു മോനും ആയി ആഹാരവും കഴിച്ചിട്ട് ഞാന്‍ വീണ്ടും വായിക്കാന്‍ ഇരിക്കും.. മോന്‍ നല്ല സപ്പോര്‍ട്ടീവ് ആയിരുന്നു... റാങ്ക് ഫയല്‍ #സബ്ജക്ട്_തിരിച്ച് ആയിരുന്നു വായന.. അതായത് 10 സബ്ജകട്ടും ഡെയിലി വായിക്കും.. മുഷിച്ചില് ഒഴിവാക്കാന്‍ ആയിരുന്നു അത്... വായിക്കുന്നതില്‍ important ആയവ ചുമരിലെ_ചാര്‍ട്ട്_പേപ്പറില്‍_പല_വിധ_നിറങ്ങള്‍_കൊണ്ട്_എഴുതി_ഇടും..
Maths വീക് ആയിരുന്നു... അതിനാല്‍ കണക്കുകളിലെ ഓരോ മോഡല്‍ വച്ച് ചാര്‍ട്ടില്‍ എഴുതി ഡിസ്‌പ്ലേ ചെയ്തു.. (മാത്സ് പഠിപ്പിച്ച ലക്ഷ്യയിലേ ജഗദീഷ് സാര്‍ മാത്സ് അടിസ്ഥാനം ഇടാന്‍ ഒത്തിരി സഹായിച്ചു.. മാത്സ് തീരെ കീറാമുട്ടി ആയപ്പോള്‍ സര്‍ എന്നോട് പറഞ്ഞു മാത്സ് വിട്ടേക്ക് ബാക്കി ടോപ്പിക്കില്‍ concetnrate ചെയ്യൂ എന്ന്.. ഞാന്‍ ആ ഉപദേശം ഫോളോ ചെയ്തു അത് ഗുണം ചെയ്തു.) അവാര്‍ഡുകള്‍ കപ്പുകള്‍ ചാമ്പിയന്‍ഷിപ്പുകള്‍ എന്നിവ മുന്നത്തെ 4 വര്‍ഷത്തെ ലിസ്റ്റ് എടുത്ത് ചാര്‍ട്ട് പേപ്പറില്‍ എഴുതി. എല്ലാ ലിസ്റ്റിലും ഒരേ_വര്‍ഷത്തിന്_ഒരേ_നിറം_കൊടുത്തു... നിറം വച്ച് ഏത് വര്‍ഷം ആണ് എന്നും കിട്ടിയ ആളുടെ പേരും ഓര്‍മയില്‍ വരും.. അത് പോലെ തന്നെ അവ എല്ലാം അടുത്തടുത്ത് ഒട്ടിച്ച് വെക്കാതെ പല സ്ഥലങ്ങളില്‍ ആയി ഒട്ടിച്ചു..

For eg:
2010 വര്‍ഷത്തിലെ ഏത് അവാര്‍ഡിനും കപ്പിനും കറുപ്പ് നിറം ഫിക്‌സഡ് ആയിരുന്നു.
2011 red
2012 blue
2013 green അങ്ങനെ........
ഓടക്കുഴല്‍ അവാര്‍ഡിന്റെ ലിസ്റ്റ് റൂമിന്റെ ഇടത് ഭിത്തിയില്‍ ആണ് ഒട്ടിച്ചത് എങ്കില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം റൂമിന്റെ വലത് ഭിത്തിയില്‍ ഒട്ടിച്ചു... അതിലൂടെ ഓരോ വശത്ത് ഉള്ള പേരുകള്‍ ഓര്‍ത്തെടുക്കാന്‍ സാധിച്ചു.. നിറവും #സ്ഥാനവും ആണ് ഞാന്‍ #ഇമേജ് ആയി ബ്രെയിനിന് കൊടുത്ത ഇന്‍പുട്ട്..

ഭിത്തിയില്‍ എഴുതി വച്ചവ പിന്നെ പുസ്തകം നോക്കി വായിക്കില്ല അങ്ങനെ വീണ്ടും വായിച്ചാല്‍ മനസ്സില്‍ പതിച്ചു വച്ചിരിക്കുന്ന ഇമേജിന് കോട്ടം തട്ടും ( എന്റെ അനുഭവം ആണ്). അത്‌കൊണ്ട് ഭിത്തിയില്‍ ഒട്ടിച്ചു വക്കുന്നവ മൊബൈലില്‍ ഫോട്ടോ എടുത്ത് പുറത്ത് ഒക്കെ പോകുമ്പോള്‍ അവ ഇടക്കിടെ നോക്കും... ഓര്‍ഡര്‍ തനിയെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും....പ്രധാനപ്പെട്ട constitution articles ഒരു ചാര്‍ട് പേപ്പറില്‍ വിവിധ നിറങ്ങളാല് പ്രത്യേക ഒരു ഓര്‍ഡറില്‍ എഴുതി ചുമരില്‍ ഒട്ടിച്ചു.. ചുമരില്‍ ഒട്ടിച്ചു വച്ചിട്ടുള്ളവ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴും കിടക്കുമ്പോഴും ഒക്കെ നോക്കി വായിച്ചിട്ട് പോകും... നിറങ്ങളും ഓര്‍ഡറുകളും എല്ലാം കൊണ്ട് എഴുത്ത് മനസ്സില്‍ തെളിഞ്ഞു വരും...

വായന വെളുപ്പാന്‍കാലം വരെ നീളുമായിരുന്നു... ഒന്നും കാണാതെ പഠിക്കല്‍ ആയിരുന്നില്ല എന്റെ രീതി.. കിട്ടുന്ന ഓപ്ഷനില്‍ നിന്നും ശരി ഉത്തരം തിരഞ്ഞെടുക്കാന്‍ പറ്റിയില്ലെങ്കില്‍ തെറ്റ് ആയ രണ്ട് ഓപ്ഷന്‍ എങ്കിലും ഒഴിവാക്കാന്‍ പറ്റുന്ന വിധത്തില്‍ എന്നെ രൂപപ്പെടുത്താന്‍ ആയി മാക്‌സിമം വായിച്ചു കൂട്ടി.. #സിലബസ്_ഫോളോ_ചെയ്തുള്ള_വിശാലമായ_വായന ആയിരുന്നു രീതി... സെറ്റ് ചെയ്ത ഗോള്‍ ഷോര്‍ട്ട് ടേം ആയത് കൊണ്ടാകണം മുഷിച്ചില് തോന്നിയില്ല.. ഉറക്കം കളയല്‍ ചെറുപ്പം മുതല്‍ക്കേ പ്രശ്‌നം അല്ലായിരുന്നു അതിനാല്‍ മൂന്നോ നാലോ മണിക്കൂര്‍ നേരത്തെ മാത്രം ഉറക്കം ശരീരത്തെയും മനസ്സിനെയും ബാധിച്ചില്ല... പ്രിപറേഷന്റെ peak സമയത്ത് തന്നെ എക്‌സാം നടന്നത് വലിയൊരു ഗുണം ചെയ്തു... (എസ് ഐ എക്‌സാം നടന്നു 2 ആഴ്ച കഴിഞ്ഞപ്പോള്‍ കോണ്‍സ്റ്റബിളിന്റെ എക്‌സാം നടന്നു. പ്രത്യേക വായനയൊന്നും അതിന് വേണ്ടി ചെയ്തില്ല. എസ് ഐ ക്ക് പഠിച്ചവ വച്ച് വെറുതെ പോയി എഴുതി..

22nd റാങ്ക് കിട്ടി... 2016 ആദ്യം ജോലിക്ക് വിളിച്ചത് കോണ്‍സ്റ്റബിള്‍ ആയിരുന്നു... പലരും വിചാരിക്കുന്ന പോലെ കോണ്‍സ്റ്റബിള്‍ ആയ ശേഷം അല്ല ഞാന്‍ എസ് ഐ എക്‌സാം എഴുതുന്നത്.. എസ് ഐ വിളിക്കുന്നത് പരീക്ഷ നടന്നു 5 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്..) പിന്നൊരു കാര്യം പറഞ്ഞാല് ഭാഗ്യം ഏറ്റവും വലിയൊരു ഘടകം ആണ്... എക്‌സാം നടക്കുന്നതിന് മുമ്പ് പുറത്ത് നിന്നപ്പോള്‍ കയ്യില്‍ ഇരുന്ന ഏതോ ഒരു പുസ്തകത്തിന്റെ അവസാന പേജ് ഞാന്‍ വെറുതെ ഓടിച്ചു നോക്കി. അതില്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട abbreviations ആയിരുന്നു.... പക്ഷേ അതില്‍ ഒരു ചോദ്യം പരീക്ഷയ്ക്ക് വന്നു.. ഇതൊക്കെ ആണ് ഭാഗ്യം എന്ന് പറയുന്നത്... ഒരു PSC എക്‌സാമിന് ഓരോ മാര്‍ക്കിനും വലിയ വില ആണല്ലോ...

എസ് ഐ ലിസ്റ്റില് വന്നവരുടെ മാര്‍ക്‌സ് നോക്കിയാല്‍ ഏറ്റവും കുറവ് മാര്‍ക് (49.33/80) നേടിയവരുടെ ഒപ്പം ആയിരിക്കും എന്റെയും സ്ഥാനം... പക്ഷേ വിധിച്ചിട്ടുണ്ട് എങ്കില്‍ നമുക്ക് തന്നെ കിട്ടിയിരിക്കും..
വിധി/ഭാഗ്യം കൊണ്ട് തരും എന്ന് ചിന്തിച്ച് ഇരിക്കാതെ നമ്മുടെ ഭാഗം നമ്മള്‍ പൂര്‍ണ്ണം ആക്കിയാല്‍ വിധിയുടെ/ഭാഗ്യത്തിന്റെ ഭാഗം ദൈവം പൂര്‍ണ്ണം ആക്കി തരും....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (6 minutes ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (17 minutes ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (27 minutes ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (54 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (57 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (1 hour ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (1 hour ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (1 hour ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (2 hours ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (2 hours ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (2 hours ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

Malayali Vartha Recommends